സമഗ്ര വികസനത്തിന് മഹാനഗർ പാലിക തെരഞ്ഞെടുപ്പിൽ ബി ജെ പി സഖ്യത്തിനെ അധികാരത്തിലേറ്റണം സുരേഷ് ഗോപി

മിനിഗോവ എന്നറിയപ്പെടുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള വസായിക്ക് ടൂറിസം ഭൂപടത്തിൽ ഒരു സ്ഥാനമുണ്ടാക്കി ഇവിടുത്തെ യുവാക്കൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കണമെന്ന ഉത്തംകുമാറിൻ്റെ അഭ്യർതഥനയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പദ്ധതി രൂപരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്കും സംസ്ഥാന ടൂറിസം മന്ത്രിക്കും നൽകി അതിൻ്റെ പകർപ്പ് തനിക്ക് തന്നാൽ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.

author-image
Honey V G
New Update
xnxnxxnn

മുംബൈ : മഹാനഗർ പാലിക തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള സഖ്യത്തെ അധികാരത്തിലേറ്റണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വസായിയിലെ ബി ജെ പി സ്ഥാനാർത്ഥി കെ ബി ഉത്തംകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വസായ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിൽ സംഘടിപ്പിച്ച മലയാളി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസായിയുമായി എനിക്ക് അഭേദ്യമായബന്ധമാണുള്ളത്. ഉത്തംകുമാറിനെ നേരിട്ട് അടുത്തറിയാവുന്നതുകൊണ്ടാണ് ഞാൻ ഈ പ്രചരണത്തിന് എത്തിയത്.

വസായ് വിരാർ കോർപ്പറേഷനിൽ ബി ജെ പി സഖ്യം അധികാരത്തിൽവന്നാൽ ത്രിബിൾ എഞ്ചിൻ സർക്കാരാകുമെന്നും അതോടെ ദേവേന്ദ്ര ഫഡ്‌നവിസ് സ്വപ്നം കാണുന്ന വികസന പദ്ധതികൾ ഇവിടെ അതിവേഗത്തിൽ നടപ്പിലാക്കാൻകഴിയും.

കേരളത്തിൽ ഞാൻ നേരിടുന്നത് ഇതേ പ്രശ്നമാണ് സംസ്ഥാന സർക്കാരിൻ്റെ പിന്തുണയില്ലാത്തതിനാൽ പല കേന്ദ്ര പദ്ധതികളും മുടങ്ങിക്കിടക്കുകയാണ് വസായിയിലെ പ്രബുദ്ധ മലയാളികൾ ഇത് മനസ്സിലാക്കി മഹായുതി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം.

അധികാരത്തിൻ്റെ ഒരു പിൻബലവുമില്ലാത്തെ ഉത്തംകുമാർ മഹാരാഷ്ട്രയിൽ മാത്രമല്ല കേരളത്തിലടക്കം നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങൾ എനിക്ക് നേരിട്ടറിയാവുന്നതാണ് അതിനാൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചാരുശീല ഘരത്, മാത്യു കൊളാസോ, അഡ്വ. സാധന ദുരി അടക്കമുള്ള പാനലിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ 35 വർഷമായി മാഫിയ തലവൻ ഹിതേന്ദ്ര താക്കൂറിൻ്റെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയാണ് വസായിയിൽ ഭരണം നടത്തുന്നത് വികസനം അവരുടെ അജണ്ടയിലില്ല രാഷ്ട്രീയം അവർക്ക് ബിസിനസ് നടത്താനുള്ള ഒരു മാധ്യമം മാത്രമാണ്.

എം എം ആർ ഡി എ യുടെ അധീനതയിലുള്ള ഒമ്പത് കോർപ്പറേഷനുകളിൽ എട്ടിടത്തും വികസന കുതിപ്പ് നടക്കുമ്പോൾ വസായ് വിരാർ കോർപ്പറേഷൻ ഇന്നും മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വീർപ്പുമുട്ടുകയാണ്.

ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും ട്രയിനുകൾ പുറപ്പെടുന്ന രീതിയിൽ വസായ് സ്റ്റേഷനെ ടെർമിനസ് ആക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

തീരദേശ റോഡിൻ്റെ നിർമ്മാണംനടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി എം എൽ എ മാർ ജയിച്ച ഉടൻ നേടിയെടുത്ത മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി സ്ഥലം കണ്ടെത്തുകയും ഫണ്ടനുവദിക്കുകയും ചെയ്തിരിക്കുകയാണ്.

മിരാറോഡ് വരെ എത്തിയ മെട്രോ വിരാർ വരെ നീട്ടാനുള്ള തീരുമാനം സർക്കാർ എടുത്തു കഴിഞ്ഞു ഇങ്ങനെ നിരവധി വികസന പ്രവർത്തന മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇക്കുറിയും ഹിതേന്ദ്ര താക്കൂറിൻ്റെ പാർട്ടിയായ ബഹുജൻ വികാസ് അഘാഡി ഒരു മലയാളിക്കും സീറ്റ് നൽകിയിട്ടില്ല. മലയാളികളെ പ്രലോഭിപ്പിച്ച് സമ്മേളനവും മറ്റും നടത്തിയെങ്കിലും വസായിയിലോ വിരാറാലോ ഒരു മലയാളിയേയും അവർ പരിഗണിച്ചിട്ടില്ല.

വസായ് വിരാർ നല്ലസൊപ്പാര മേഖലകളിലായി ഒരു ലക്ഷത്തിലധികം മലയാളികളുണ്ട് അവരുടെ പ്രതിനിധിയെന്ന നിലയിൽ എല്ലാമലയാളികളും കക്ഷി രാഷ്ട്രീയം മറന്ന് എന്നെ വിജയിപ്പിക്കണമെന്ന് പരിപാടിയിൽ സംസാരിക്കവെ ഉത്തംകുമാർ പറഞ്ഞു.

മിനിഗോവ എന്നറിയപ്പെടുന്ന ഏറെ ചരിത്ര പ്രാധാന്യമുള്ള വസായിക്ക് ടൂറിസം ഭൂപടത്തിൽ ഒരു സ്ഥാനമുണ്ടാക്കി ഇവിടുത്തെ യുവാക്കൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കണമെന്ന ഉത്തംകുമാറിൻ്റെ അഭ്യർതഥനയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പദ്ധതി രൂപരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്കും സംസ്ഥാന ടൂറിസം മന്ത്രിക്കും നൽകി അതിൻ്റെ പകർപ്പ് തനിക്ക് തന്നാൽ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത് പാൽഘർ ജില്ലയിലാണ്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ വാധ്വാൻ തുറമുഖത്തിൻ്റേയും പാൽഘർ വിമാനത്താവളത്തിൻ്റെയും നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.

ഇതിൻ്റെ ഗുണങ്ങളെല്ലാം പാൽഘറിനോട് ചേർന്ന് നിൽക്കുന്ന വസായ് താലൂക്കിന് ലഭിക്കും. മഹാനഗർ പാലിക ഭരണം വീണ്ടും ബഹുജൻ വികാസ് അഘാഡിക്ക് നൽകിയാൽ ഇതൊക്കെ തടസ്സപ്പെടും മുൻ എം പി രാജേന്ദ്ര ഗാവിത് പറഞ്ഞു.

എസ് എൻ ഡി പി യോഗത്തിന് വേണ്ടി രമേശ് കാട്ടുങ്ങൽ, നായർ വെൽഫേർ അസോസിയേഷനു വേണ്ടി പ്രഭ പി നായർ, കെ ജി കെ കുറുപ്പ്, കേന്ദ്രീയ നായർ സംഘടന പ്രസിഡണ്ട് ഹരികുമാർ മേനോൻ, നായർ വെൽഫേർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഒ സി രാജ്കുമാർ തുടങ്ങി നിരവധി സംഘടന പ്രതിനിധികൾ സുരേഷ് ഗോപിയെ ആദരിച്ചു.