ഓപ്പറേഷൻ "നൻഹെ ഫരിഷ്ത്തെ"യുടെ കീഴിൽ സെൻട്രൽ റെയിൽവെ 235 കുട്ടികളെ രക്ഷപ്പെടുത്തി

കുടുംബ തർക്കങ്ങൾ, നഗരജീവിതത്തിന്റെ ആകർഷണം അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കുട്ടികളിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് ഓടിപ്പോകുന്നതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു

author-image
Honey V G
New Update
ckeutkralcjy

മുംബൈ:"നൻഹെ ഫരിഷ്ത്തെ"എന്ന ഓപ്പറേഷന്റെ കീഴിലാണ് സെൻട്രൽ റെയിൽവെ 235 ഓളം കുട്ടികളെ വിവിധ യിടങ്ങളിൽ നിന്നായി രക്ഷിച്ചത്. സെൻട്രൽ റെയിൽവേ ആർപിഎഫ്, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ ജീവനക്കാർ, ചൈൽഡ് ഹെൽപ്പ് ലൈൻ പോലുള്ള ശിശുക്ഷേമ എൻജിഒകൾ എന്നിവയുമായി സഹകരിച്ച് 2025 ഏപ്രിൽ-മെയ് മാസത്തിനുള്ളിൽ 235 കുട്ടികളെ രക്ഷപ്പെടുത്തി കുടുംബങ്ങളുമായി ഒന്നിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രക്ഷപ്പെടുത്തിയ 149 കുട്ടികളേക്കാൾ 58% വർദ്ധനവാണ് ഇത് കാണിക്കുന്നത്. കുടുംബ തർക്കങ്ങൾ, നഗരജീവിതത്തിന്റെ ആകർഷണം അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കുട്ടികളിൽ ഭൂരിഭാഗവും വീട്ടിൽ നിന്ന് ഓടിപ്പോകുന്നതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശീലനം ലഭിച്ച ആർ‌പി‌എഫ് ഉദ്യോഗസ്ഥർ , കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് നിർണായക പങ്ക് വഹിച്ചു. ആർ‌പി‌എഫ് ടീമുകൾ നൽകിയ സമയോചിതമായ ഇടപെടലിനും പിന്തുണയ്ക്കും നിരവധി കുടുംബങ്ങൾ അഗാധമായ നന്ദി പ്രകടിപ്പിച്ചു," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു