/kalakaumudi/media/media_files/2026/01/11/gdhnn-2026-01-11-20-50-18.jpg)
മുംബൈ: മുംബൈയിലെ ഗതാഗതത്തിന് നിർണായകമായ തിലക് പാലം പൂർണ്ണമായി മാറ്റി പുതിയ 6 വരി പാലം നിർമ്മാണം പുരോഗമിക്കുകയാണ്.
ഏകദേശം 100 വർഷം പഴക്കമുള്ള നിലവിലെ പാലത്തിന് പകരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ആദ്യ ഘട്ടം ഏപ്രിൽ മാസത്തിൽ പൊതുജനങ്ങൾക്ക് തുറക്കാൻ ലക്ഷ്യമിട്ടതായി അധികൃതർ അറിയിച്ചു.
1925-ൽ നിർമ്മിച്ച തിലക് പാലം ദാദർ മേഖലയിൽ കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. വർഷങ്ങളായി പാലത്തിന്റെ അവസ്ഥ ദുർബലമായതിനെ തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ പുതിയ പാലം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ പാലം ഉപയോഗത്തിലിരിക്കെ, അതിന് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്.
പുതിയ പാലം 600 മീറ്റർ നീളമുള്ളതും 6 വരിയു മാണുള്ളത്.ആദ്യ ഘട്ടത്തിൽ മൂന്ന് വരി പാത തുറക്കും. തുടർന്ന് പഴയ പാലം പൊളിച്ചുനീക്കി, ശേഷിക്കുന്ന മൂന്ന് വരി പാതയുടെ നിർമ്മാണം പൂർത്തിയാക്കും.മുഴുവൻ പാലവും പ്രവർത്തനക്ഷമമാകുന്നത് അടുത്ത രണ്ട് വർഷത്തിനുള്ളിലായിരിക്കും.
പുതിയ തിലക് പാലം തുറക്കുന്നതോടെ ദാദർ–മാഹിം–കുർള മേഖലകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നും, യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാകുമെന്നും അധികൃതർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
