ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ തിങ്കളാഴ്ച ചതയദിന പൂജയും പ്രഭാഷണവും

ജൂലൈ 14 തിങ്കളാഴ്ച്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും

author-image
Honey V G
New Update
gfjkkkkkjn

മുംബൈ:ചതയദിനത്തോടനുബന്ധിച്ചു ജൂലൈ 14 തിങ്കളാഴ്ച്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദർ ഓഫിസ് : വൈകീട്ട് 5 നു. വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 ഫോൺ: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുദേവ കൃതി പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, ദീപാരാധന, 7.30 മുതൽ ഗുരുദേവഗിരി ഭജന സംഘം അവതരിപ്പിക്കുന്ന സംഗീതഭജന, തുടർന്ന് മഹാപ്രസാദം. ഫോൺ: 7304085880 .

മറ്റു യൂണിറ്റുകളിലെ ചതയപൂജയുടെ വിവരങ്ങൾ അറിയാൻ അതത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടണമെന്ന് ജന. സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

പ്രഭാഷണം ചതയ ദിനത്തോടനുബന്ധിച്ച് സമിതി സാംസ്കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം ഉണ്ടായിരിക്കും.

ഷീജ മാത്യു (മിരാ റോഡ്), ബിജിലി ഭരതൻ (പൻവേൽ), വി.എൻ. പവിത്രൻ (താനെ), ഷൺമുഖൻ കെ. (വസായ് ) , വിജയാ രഘുനാഥ് (നല്ല സൊപ്പാര), എൻ.എസ്. രാജൻ (ഘൻസോളി ) , മനോജ് ശാന്തി (ചെമ്പൂർ ) , എൻ. എസ്. സലിം കുമാർ (വാഷി), രഘുനാഥൻ എസ്. (ഉല്ലാസ് നഗർ), സുനി സോമരാജൻ (ഡോംബിവ്‌ലി ), സരളാ രാജൻ (ഭാണ്ടൂപ്), അഞ്ജന ശശിധരൻ, സുധർമ അശോക് (സി.ബി. ഡി ) , എം.ജി. രാഘവൻ (ഐരോളി ) എന്നിവരാണ് പ്രഭാഷകർ.