ചതയദിനാചരണം: ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും വ്യാഴാഴ്ച വിശേഷാൽ പൂജയും പ്രഭാഷണവും

author-image
Honey V G
New Update
ndndndnns

മുംബൈ: ചതയദിനത്തോടനുബന്ധിച്ച് ജനുവരി 22 വ്യാഴാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ മുംബൈ–നവി മുംബൈ–കൊങ്കൺ മേഖലകളിലെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയപൂജ, പ്രഭാഷണം, സമൂഹപ്രാർഥന, മഹാപ്രസാദവിതരണം എന്നിവ സംഘടിപ്പിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനമായ ഗുരുമന്ദിരത്തിൽ വൈകിട്ട് 6.30 മുതൽ വിളക്കുപൂജ, സമൂഹപ്രാർഥന, പ്രഭാഷണം, പ്രസാദവിതരണം എന്നിവ നടക്കും. ദാദർ, ഗുരുദേവഗിരി, വിരാർ, വസായ്, വാശി, സി.ബി.ഡി. ബേലാപ്പൂർ, കാമോത്തേ, ഖാർഘർ, ഉൾവെ, ഉല്ലാസ്‌നഗർ, സാക്കിനാക്ക, ഡോംബിവലി–താക്കുർളി, നല്ലസോപാര, താരാപ്പൂർ, മീരാറോഡ്, മലാഡ്, കലമ്പൊലി, അംബർനാഥ്–ബദലാപ്പൂർ, ഗോരേഗാവ്, ഘൺസോളി, ഭാണ്ഡൂപ്, ഭീവണ്ടി, താനെ, പവായ്, കല്യാൺ ഈസ്റ്റ്–വിത്തൽവാടി, സെൻട്രൽ മുംബൈ (കലീന), ദഹാനു റോഡ്–ഉമർഗാവ് എന്നിവിടങ്ങളിലെ ഗുരുസെന്ററുകളിലും ക്ഷേത്രങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഘട്ടങ്ങളിലായി പൂജകളും പാരായണങ്ങളും പ്രഭാഷണങ്ങളും നടക്കും.

ഗുരുപൂജ, ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ പാരായണം–ആലാപനം, ഗുരുപുഷ്പാഞ്ജലി, ദീപാരാധന, ഭജന, സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവയാണ് വിവിധ യൂണിറ്റുകളിൽ ഒരുക്കിയിരിക്കുന്ന പ്രധാന ചടങ്ങുകൾ.

പരിപാടികളുടെ സമയം, സ്ഥലവിവരങ്ങൾ സംബന്ധിച്ച് അതത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

ചതയദിനാചരണത്തിന്റെ ഭാഗമായി വിവിധ യൂണിറ്റുകളിൽ പ്രഭാഷണങ്ങൾ നടത്തപ്പെടും.

വി. എൻ. പവിത്രൻ, പ്രൊഫ. രാജീവ്, ബിജിലി ഭരതൻ, മഞ്ജുഷ ഉണ്ണിക്കൃഷ്ണൻ, നിവേദ്യ സുധീർ, ജയശ്രീ രമേഷ് ബാബു, കോമളം അർജുൻ, മിനി മനു, രാധാകൃഷ്ണ പണിക്കർ, മൃദുല അജയകുമാർ, ശ്രീജ ബാബുരാജ്, മായാ സുനിൽ, ശ്രീജ പ്രേംരാജ്, ആശാ സോമൻ, സിന്ധു പ്രമോദ്, സി. എൻ. സദാനന്ദൻ എന്നിവരാണ് വിവിധ കേന്ദ്രങ്ങളിലെ പ്രഭാഷകർ. 

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്ററുകളിലും നടക്കുന്ന ചതയദിന പൂജകളുടെയും പരിപാടികളുടെയും വിശദാംശങ്ങൾ അറിയാൻ ബന്ധപ്പെട്ട യൂണിറ്റ് സെക്രട്ടറിമാരെ സമീപിക്കണമെന്ന് സമിതി അറിയിച്ചു.