/kalakaumudi/media/media_files/2025/11/25/bbmmm-2025-11-25-12-41-46.jpg)
മുംബൈ : ചെമ്പൂർ ഷെൽ കോളനി അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പ സംഘം അവതരിപ്പിക്കുന്ന കഥകളിയും ഓട്ടൻതുള്ളലും നവംബർ 30 ന് നടക്കും.
പ്രശസ്ത കഥകളി കലാകാരി താരാ വർമ്മ അവതരിപ്പിക്കുന്ന കഥകളി വൈകുന്നേരം 7.15 മുതൽ 8.30 വരെ നടക്കും.ശേഷം 8.45 മുതൽ 10.00 വരെ ഓട്ടൻതുള്ളലും നടക്കും.
പ്രശസ്ത കലാകാരൻ രാജേഷും സംഘവുമാണ് (കുഞ്ചൻസ്മാരകം) ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നത്.കല്ല്യാണ സൗഗന്ധികം കഥയാണ് സ്റ്റേജിൽ അരങ്ങേറുക.
അയ്യപ്പക്ഷേത്രത്തിൽ അരങ്ങേറുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതമേകുന്നതായി ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
