/kalakaumudi/media/media_files/2026/01/09/mememem-2026-01-09-09-16-21.jpg)
മുംബൈ: ആത്മീയ വിദ്യാഭ്യാസ രംഗത്ത് ദീർഘകാല സേവന പാരമ്പര്യമുള്ള ചിന്മയ മിഷൻ 75-ാം വാർഷികം ആഘോഷിക്കുന്നു.
ഈ അവസരത്തിൽ ഫെബ്രുവരി 1ന് മുംബൈയിൽ ആത്മീയ സംഗമം സംഘടിപ്പിക്കുമെന്ന് ചിന്മയ മിഷൻ അറിയിച്ചു. രാജ്യത്തിനകത്തും വിദേശത്തുമായി പ്രവർത്തിക്കുന്ന ചിന്മയ മിഷന്റെ 75 വർഷത്തെ സേവനയാത്രയാണ് പരിപാടിയിലൂടെ അനുസ്മരിക്കുന്നത്.
സ്വാമി ചിന്മയാനന്ദരുടെ ദർശനത്തിൽ ആരംഭിച്ച ചിന്മയ മിഷൻ, വേദാന്ത പഠനം, ആത്മീയ ബോധവൽക്കരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ഈ സംഗമത്തിൽ പ്രമുഖ സന്ന്യാസിമാർ, ആചാര്യന്മാർ, ആത്മീയ നേതാക്കൾ, വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുക്കും. ആത്മീയ പ്രഭാഷണങ്ങൾ, വേദാന്ത ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ, പ്രത്യേക അനുസ്മരണ ചടങ്ങുകൾ എന്നിവയോടെ സംഘടിപ്പിക്കുന്ന ഈ സംഗമം നൂറുകണക്കിന് ഭക്തരെയും അനുയായികളെയും മുംബൈയിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
75 വർഷത്തെ സേവനപാരമ്പര്യം പുതുതലമുറയ്ക്ക് കൈമാറുന്നതിനൊപ്പം, ആത്മീയ മൂല്യങ്ങളുടെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
