ചോര്‍, ചോര്‍... ബസാര്‍

മുംബൈയിലെ നിരവധി മാര്‍ക്കറ്റുകളില്‍ ഒന്നായ ചോര്‍ ബസാറിന് 150 വര്‍ഷത്തിലേറേ പഴക്കമുണ്ട്. ഇടുങ്ങിയതും തിരക്കേറിയതുമായ പാതകള്‍ ആണെങ്കിലും അന്തരീക്ഷം ആകര്‍ഷണീയമാണ്. റോഡിന്റെ ഇരുവശവും, എല്ലാ കോണിലും ചരിത്രമുള്ളതിനാല്‍ അതിലൂടെ നടക്കുന്നത് ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കും. കാലം പുറകിലേക്ക് സഞ്ചരിക്കുകയാണോ എന്നും തോന്നാം.

author-image
Honey V G
New Update
vbnmmm

കള്ളന്‍ എന്ന് അര്‍ത്ഥം വരുന്ന ചോര്‍ എന്ന വാക്ക് പേരില്‍ ഉള്ളതിനാലാവാം മോഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലമായിട്ടാണ് ചോര്‍ ബസാര്‍ കരുതപ്പെടുന്നത്.

vnmmmm

മോഷണവസ്തുക്കള്‍ എത്തുന്ന അങ്ങാടിയെന്നതിനേക്കാള്‍, ഇന്ന് മുംബെയിലെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റ് കൂടിയാണിവിടം 

എപ്പോഴും തിക്കും തിരക്കും, പോരാത്തതിന് ഇടക്ക് ചെറിയ കശപിശയും. മുംബൈയിലെ മാര്‍ക്കറ്റിന്റെ ആദ്യ കാലത്തിലെ ഈ സ്വഭാവം കാരണമാണത്രേ 'ഷോര്‍ ബസാര്‍' (നിറയെ ശബ്ദങ്ങള്‍ ഉള്ള മാര്‍ക്കറ്റ്) എന്ന പേര് വീണത്. എന്നാല്‍, ബ്രിട്ടീഷ്‌കാര്‍ പലപ്പോഴും 'ഷോര്‍' എന്ന വാക്ക് 'ചോര്‍' എന്ന് തെറ്റായി ഉച്ചരിച്ചിരുന്നതായി പറയപ്പെടുന്നു. അങ്ങനെ 'ചോര്‍ ബസാര്‍' (കള്ളന്മാരുടെ മാര്‍ക്കറ്റ്) എന്ന പേരിലേക്ക് പിന്നീട് മാറുകയായിരുന്നു.

bnmmm

അങ്ങനെയാണ് ഇന്നത്തെ പേര് വന്നതെന്ന് ചരിത്രം. കള്ളന്‍ എന്ന് അര്‍ത്ഥം വരുന്ന ചോര്‍ എന്ന വാക്ക് പേരില്‍ ഉള്ളതിനാലാവാം മോഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലമായിട്ടാണ് ചോര്‍ ബസാര്‍ കരുതപ്പെടുന്നത്. 

മോഷണവസ്തുക്കള്‍ എത്തുന്ന അങ്ങാടിയെന്നതിനേക്കാള്‍ ഇന്ന് മുംബെയിലെ ഏറ്റവും വലിയ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റ് കൂടിയാണിവിടം. എല്ലാ വസ്തുക്കളും മോഷ്ടിക്കപ്പെട്ടവയല്ലെങ്കിലും, മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്നതില്‍ ഒരു കാലത്ത് മാര്‍ക്കറ്റ് കുപ്രസിദ്ധി നേടി. ആ കുപ്രസിദ്ധി ഇന്നും നിലനില്‍ക്കുന്നുമുണ്ട്.

nsnsnn

ചോര്‍ ബസാര്‍ ഇപ്പോള്‍ ഇന്ത്യയിലെ മാര്‍ക്കറ്റുകളില്‍ പ്രധാനമായും സെക്കന്‍ഡ് ഹാന്‍ഡ്, വിന്റേജ് ഇനങ്ങള്‍ വില്‍ക്കുന്ന വലിയൊരു വിപണിയാണ്. പേര് പോലെ തന്നെ മോഷണ സാധനങ്ങള്‍ വിറ്റൊഴിക്കുന്നതിനുള്ള ഒരു സ്ഥലമായി ചോര്‍ ബസാര്‍ മാറി. പുരാവസ്തുക്കളോട് കമ്പമുള്ളവരുടെ ഇഷ്ടസ്ഥലം കൂടിയാണ് ചോര്‍ ബസാര്‍. 

msnsnnssn

ഭംഗിയുള്ളതും ആരെയും ആകര്‍ഷിക്കുന്നതുമായ നിരവധി വസ്തുക്കളും കരകൗശലവസ്തുക്കള്‍, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നുവേണ്ട സകലതും അവിടെ വില്‍പനക്കായി വച്ചിട്ടുണ്ട്. ഒരുപാട് സാധന സാമഗ്രികളുടെ വിശാലമായ ശ്രേണി ഇവിടെയുണ്ട്. 

mdndndnn

കൊളോണിയല്‍ ഫര്‍ണിച്ചര്‍, വിന്റേജ് അലങ്കാരങ്ങള്‍, സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, അപൂര്‍വ പുസ്തകങ്ങള്‍, പഴയ തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍, പുരാതന വസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി ഇനങ്ങള്‍ കാണാന്‍ കഴിയും. കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭംഗിയുള്ള ക്ലോക്കുകളും വിളക്കുകളും പ്രതിമകളും അലങ്കാര വസ്തുക്കളും രണ്ടായിരം മുതലുള്ള സ്മാര്‍ട്ട് ഫോണുകളുമുണ്ട്. 

ആവശ്യക്കാര്‍ ഏറെയും ഇലക്ട്രോണിക് സാധനങ്ങള്‍ക്കാണ്. മോഷ്ടിച്ച സാധനമാണോ വാങ്ങുന്നതെന്ന് ഉറപ്പുവരുത്താനാകില്ലെന്ന പ്രശ്‌നവുമുണ്ട്. പഴയ കാറുകളുടെ വിവിധ പാര്‍ട്‌സുകള്‍, കൂടാതെ ഒരു വീട്ടിലേക്ക് വേണ്ട പല വസ്തുക്കളും അവിടെ കാണാനും വാങ്ങിക്കാനും സാധിക്കും. മുംബൈയിലെ നിരവധി മാര്‍ക്കറ്റുകളില്‍ ഒന്നായ ചോര്‍ ബസാറിന് 150 വര്‍ഷത്തിലേറേ പഴക്കമുണ്ട്.

mdnndndn

ഇടുങ്ങിയതും തിരക്കേറിയതുമായ പാതകള്‍ ആണെങ്കിലും അന്തരീക്ഷം ആകര്‍ഷണീയമാണ്. റോഡിന്റെ ഇരുവശവും, എല്ലാ കോണിലും ചരിത്രമുള്ളതിനാല്‍ അതിലൂടെ നടക്കുന്നത് ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കും.

കാലം പുറകിലേക്ക് സഞ്ചരിക്കുകയാണോ എന്നും തോന്നാം. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിക്കുന്നതിനു മുമ്പ് വിലപേശല്‍ നടത്തണം! അതും വലിയൊരു അനുഭവമാണ്. വിലകള്‍ പലപ്പോഴും ഗണ്യമായി കുറയ്ക്കാനും കഴിയും. മാര്‍ക്കറ്റില്‍ കടകളുടെ തിരക്കേറിയ ഇടങ്ങളിലൂടെ സാവധാനം മാത്രം നടക്കുക. ഓരോ സാമഗ്രികളും തിരഞ്ഞെടുക്കാന്‍ സാധിക്കും.

അങ്ങനെയെങ്കില്‍ അമൂല്യമായ ചില ഇനങ്ങള്‍ നിങ്ങളെ തേടി ഇരിക്കുന്നുണ്ടാകും. സാധനങ്ങള്‍ വാങ്ങാതെ മാര്‍ക്കറ്റിലെ കാഴ്ചകള്‍ ആസ്വദിക്കാനും വിദേശീയരടക്കം നിരവധി സന്ദര്‍ശകരാണ് നിത്യേന ഇവിടെ എത്തുന്നത്. മാര്‍ക്കറ്റ് എപ്പോഴും തിരക്കേറിയതാണ്. തിരക്കും ചിലപ്പോള്‍ അമിത തിരക്കും അനുഭവപ്പെട്ടേക്കാം.അതിന് ആദ്യമേ തയ്യാറാവുക. തിരക്ക് കാരണം, നിങ്ങളുടെ കൈവശമുള്ള വസ്തുക്കള്‍ ശ്രദ്ധിക്കണം. പോക്കറ്റടിക്കാനും സാധ്യതയുണ്ട്.

മുംബൈ സബ് അര്‍ബന്‍ ട്രെയിനില്‍ കയറി, സാന്‍ന്റസ്റ്റ് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ചോര്‍ ബസാറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

മാര്‍ക്കറ്റിന് ഇപ്പോള്‍ പ്രതാപം നഷ്ടപ്പെട്ടു എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. പ്രത്യേകിച്ച് കോവിഡിന് ശേഷം കച്ചവടത്തിന് ഗണ്യമായ കുറവ് ഉണ്ടായതായി പലരും പറഞ്ഞു. കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായും ഒരുപാട് കടകള്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പല വസ്തുക്കളും, മറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭത്തില്‍ ഇവിടെ ലഭിക്കും.

ഇവിടേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ ഈ വിലക്കുറവിന് വലിയ പങ്കുണ്ട്.