സി.എൻ.എൻ. നായരുടെ ഓർമ്മകൾക്ക് ആദരാഞ്ജലി; മുംബൈയിൽ അനുശോചന യോഗം

അനുസ്മരണ യോഗത്തിൽ ബോംബെ കേരളീയ സമാജം, മുംബൈ സാഹിത്യ വേദി എന്നിവയുടെ പങ്കാളിത്തവും ഉണ്ടായി

author-image
Honey V G
New Update
mdnsnsn

മുംബൈ : പ്രമുഖ സാഹിത്യകാരനും ബോംബെ കേരളീയ സമാജത്തിന്റെ മുൻകാല സാരഥികളിൽ ഒരാളുമായിരുന്ന, മഹാനഗരത്തിലെ സാഹിത്യ–സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈയിടെ അന്തരിച്ച സി.എൻ.എൻ. നായരുടെ ഓർമ്മകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അനുശോചന യോഗം ചേർന്നു.

ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ നാരായണ മന്ദിരസമിതി, ബോംബെ കേരളീയ സമാജം, മുംബൈ സാഹിത്യ വേദി എന്നിവയുടെ പങ്കാളിത്തവും ഉണ്ടായി.

sdvvb

യോഗത്തിൽ ബോംബെ കേരളീയ സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസ്, ശ്രീ നാരായണ മന്ദിരസമിതിയുടെ ചെയർമാൻ എൻ. മോഹൻദാസ്, മുംബൈ സാഹിത്യ വേദി മുൻ കൺവീനർ സി.പി. കൃഷ്ണകുമാർ, ബോറിവിലി കേരളീയ സമാജം ജോയിന്റ് സെക്രട്ടറി അജിത് കുട്ടി, പൊതുപ്രവർത്തകൻ പി.ആർ. കൃഷ്ണൻ എന്നിവർ വേദി പങ്കിട്ടു.

nensnsn

മൗനപ്രാർത്ഥനയും സി.എൻ.എൻ. നായരുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചയും നടത്തി. 

mdmsmsn

കെ. രാജൻ, വി.വി. ചന്ദ്രൻ, ഉഴവൂർ ശശി, സി. സജീവൻ, ഹരിലാൽ, പി. വിശ്വനാഥൻ, വി.ടി. ദാമോദരൻ എന്നിവർ അദ്ദേഹത്തിന്റെ ശാസ്ത്രസാഹിത്യ രംഗത്തെ വിലമതിക്കപ്പെട്ട സംഭാവനകളെ അനുസ്മരിച്ചു സംസാരിച്ചു. സാഹിത്യത്തെ സാമൂഹിക ബോധവൽക്കരണത്തിനുള്ള ശക്തമായ ആയുധമാക്കി മാറ്റിയ എഴുത്തുകാരനായിരുന്നു സി.എൻ.എൻ. നായർ എന്നായിരുന്നു വിലയിരുത്തൽ. ബോംബെ കേരളീയ സമാജം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ യോഗം നിയന്ത്രിച്ചു