കാൻസർ രോഗികൾക്ക് കുടകൾ വിതരണം ചെയ്ത് കൊളാബ മലയാളി അസോസിയേഷൻ

എക്‌സിക്യൂട്ടീവ് ഡയറക്ടർ നീതാ മോറെയുടെ സാന്നിധ്യത്തിൽ, അസോസിയേഷൻ പ്രതിനിധികളായ അബ്രഹാം ജോൺ, ടിവികെ അബ്ദുള്ള, ഹാരിസ് സി എന്നിവർ പങ്കെടുത്തു.

author-image
Honey V G
New Update
qweorkfkfkv

മുംബൈ:മഹാലക്ഷ്മിയിലെ കാൻസർ പേഷ്യന്റ് എയ്ഡ് അസോസിയേഷനിൽ കാൻസർ രോഗികൾക്കാണ് കൊളാബ മലയാളി അസോസിയേഷൻ ഭാരവാഹികൾ കുടകൾ വിതരണം ചെയ്തത്.

 എക്‌സിക്യൂട്ടീവ് ഡയറക്ടർ നീതാ മോറെയുടെ സാന്നിധ്യത്തിൽ, അസോസിയേഷൻ പ്രതിനിധികളായ അബ്രഹാം ജോൺ, ടിവികെ അബ്ദുള്ള, ഹാരിസ് സി എന്നിവർ പങ്കെടുത്തു.

അതേസമയം എല്ലാ വർഷവും ഇത്തരം പ്രവർത്തനങ്ങൾ ചെയ്ത് വരാറുണ്ടെന്നും സമൂഹത്തിനു വേണ്ടി കൂടുതൽ ക്ഷേമ പ്രവർത്തനം ചെയ്യാൻ താല്പര്യപെടുന്നതായും ജനറൽ സെക്രട്ടറി എബി എബ്രഹാം പറഞ്ഞു.