മഹാരാഷ്ട്രയിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ഹണി ട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കോൺഗ്രസ്

നിയമസഭയിലും ഈ വിഷയം പ്രതിധ്വനിച്ചു, പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെ അവകാശവാദങ്ങൾ ആവർത്തിച്ചു. രാഷ്ട്രീയ നേതാക്കളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഹണി ട്രാപ്പുകളിൽ പങ്കാളിത്തം സൂചിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ദാൻവെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ഭരണത്തിനും ക്രമസമാധാന നിലയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

author-image
Honey V G
New Update
hjdkdkrifk

മുംബൈ:ഭരണകക്ഷിയായ മഹായുതി സർക്കാരിലെ നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഹണി ട്രാപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് നാന പട്ടോളെ ആരോപിച്ചു.

"72-ലധികം മുതിർന്ന ഉദ്യോഗസ്ഥരും ചില മന്ത്രിമാരും ഹണി ട്രാപ്പുകൾക്ക് ഇരയായിട്ടുണ്ട്.ആത്മഹത്യയെക്കുറിച്ച് പോലും ചില ഉദ്യോഗസ്ഥർ ചിന്തിക്കുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന്റെ ഗൗരവം ഉണ്ടായിരുന്നിട്ടും, വിഷയത്തിൽ ഒരു പ്രസ്താവന പോലും നടത്താൻ സർക്കാർ വിസമ്മതിക്കുന്നു. താനെ നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങൾ ഈ ഹണി ട്രാപ്പ് പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നും" അദ്ദേഹം അവകാശപ്പെട്ടു.

"ആരുടെയും പ്രതിച്ഛായ തകർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, പക്ഷേ സർക്കാർ ഇത് ഗൗരവമായി എടുക്കുന്നില്ല. ഈ കെണികളിലൂടെ പ്രധാനപ്പെട്ട സർക്കാർ രേഖകൾ ചോർന്നൊലിക്കുന്നു, സ്പീക്കറോട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു," പട്ടോളെ കൂട്ടിച്ചേർത്തു.

നിയമസഭയിലും ഈ വിഷയം പ്രതിധ്വനിച്ചു, പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെ അവകാശ വാദങ്ങൾ ആവർത്തിച്ചു.

രാഷ്ട്രീയ നേതാക്കളുടെയും മുതിർന്നഉദ്യോഗസ്ഥരുടെയുംഹണി ട്രാപ്പുകളിൽ പങ്കാളിത്തം സൂചിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് ദാൻവെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ ഭരണത്തിനും ക്രമസമാധാന നിലയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.