/kalakaumudi/media/media_files/2025/12/22/hhjjjj-2025-12-22-09-29-06.jpg)
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 16 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് ഏജന്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളായ ധർമ്മേന്ദ്ര രാമശങ്കർ സോണി (54), ഭാര്യ കിരൺ ധർമ്മേന്ദ്ര സോണി (50) എന്നിവരെ മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ബ്രോക്കറേജ് പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 2009 ഏപ്രിലിലാണ് മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള നല്ലസോപാര ഈസ്റ്റിൽ പ്രോപ്പർട്ടി ഏജന്റ് കൊല്ലപ്പെട്ടത്.
തുടർന്ന്, സോണി ദമ്പതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മീര-ഭായന്ദർ, വസായ്-വിരാർ പോലീസിലെ ക്രൈംബ്രാഞ്ച് സെൽ-3 അടുത്തിടെ കേസ് പുനരാരംഭിക്കുകയും മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ മോവ് ഗ്രാമത്തിൽ ദമ്പതികളെ കണ്ടെത്തുകയും ചെയ്തതായി സീനിയർ ഇൻസ്പെക്ടർ ഷാഹുരാജ് റാണവ്രെ പറഞ്ഞു.
അതേസമയം ദമ്പതികളെ നല്ലസോപാറയിലേക്ക് കൊണ്ടുവന്നതായും പ്രാദേശിക കോടതി അവരെ ഡിസംബർ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും സീനിയർ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
