മുംബൈയിൽ ക്രിയേറ്റീവ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

ഇത് 2030 ആകുമ്പോഴേക്കും രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

author-image
Honey V G
New Update
mbvnmm

മുംബൈ : ആനിമേഷനേയും ഗെയിമിംഗിനേയും പ്രോത്സാഹിപ്പിക്കാനായി മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് വരുന്നു.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ തൻ്റെ 2026 - 27 ലേക്കുള്ള യൂണിയൻ ബഡ്ജറ്റിലാണ് ഈ പ്രഖ്യാപനം.

ഇന്ത്യയുടെ ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് (AVGC) മേഖല വളർന്നുവരുന്ന ഒരു വ്യവസായമാണ്.

ഇത് 2030 ആകുമ്പോഴേക്കും രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

15,000 സെക്കൻഡറി സ്‌കൂളുകളിലും 500 കോളേജുകളിലും AVGC കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിന് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിനെ പിന്തുണയ്ക്കാൻ നിർദ്ദേശിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.