അജിത് പവാറിന്റെ നിര്യാണം: ‘ദാദ മഹാരാഷ്ട്രയുടെ അഭിമാനം’ദേവേന്ദ്ര ഫഡ്നാവിസ്; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളും അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

author-image
Honey V G
New Update
nsjsjjnm

പൂനെ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം ബാരാമതിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ലാൻഡിങ് സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്കടുത്ത് തകർന്നുവീഴുകയും തീപിടിക്കുകയും ചെയ്തു.

അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മരണവാർത്ത പുറത്ത് വന്നതോടെ മഹാരാഷ്ട്രയിലും രാജ്യത്തുടനീളവും ഞെട്ടലും വലിയ ദുഃഖവും പടർന്നു.

“ദാദ വാക്കിന് വില കൊടുക്കുന്ന മനുഷ്യനായിരുന്നുവെന്നും മഹാരാഷ്ട്രയുടെ അഭിമാനമായിരുന്നുവെന്നും" മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചു.

അപകടകാരണം കണ്ടെത്താൻ വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.