രമേശ്‌ ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ വിയോഗം:ദുഃഖത്തിൽ പങ്ക് ചേർന്ന് മഹാരാഷ്ട്ര കോൺഗ്രസ്‌ നേതാക്കൾ

മഹാരാഷ്ട്രയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയും CWC അംഗവുമായ ബാലാസാഹെബ് തോറാട്ട് ആണ് അനുശോചന സംഘത്തിന് നേതൃത്വം നൽകിയത്

author-image
Honey V G
New Update
chjkmm

തിരുവനന്തപുരം: ഓൾ ഇന്ത്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗവും മഹാരാഷ്ട്രയുടെ ചുമതലയുമുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകി അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനായി മഹാരാഷ്ട്ര കോൺഗ്രസിലെ ഉന്നത നേതാക്കളുടെ സംഘം അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ സന്ദർശനം നടത്തി.

cbnnfjk

മഹാരാഷ്ട്രയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയും CWC അംഗവുമായ ബാലാസാഹെബ് തോറാട്ട് ആണ് അനുശോചന സംഘത്തിന് നേതൃത്വം നൽകിയത്. 

മുൻ മന്ത്രിമാരായ സതേജ് (ബണ്ടി) ഡി. പാട്ടീൽ, വിശ്വജിത് കദം, എം.പി.സി.സി. വൈസ് പ്രസിഡൻ്റും മുൻ എം.എൽ.എയുമായ മോഹൻ ജോഷി, യൂത്ത് കോൺഗ്രസ് മഹാരാഷ്ട്ര പ്രസിഡൻ്റ് ശിവാരാജ് മോറെ, എം.പി.സി.സി. ജനറൽ സെക്രട്ടറി ജോ ജോ തോമസ് എന്നിവരാണ് സന്ദർശിച്ചത്.

മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കഴിഞ്ഞ ഒരാഴ്ചയായി രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ വീട്ടിലെത്തുന്നുണ്ടെന്ന് എം.പി.സി.സി. ജനറൽ സെക്രട്ടറി ജോ ജോ തോമസ് പറഞ്ഞു