/kalakaumudi/media/media_files/2025/06/12/9oIbBY8QNNbGgycSYNF8.jpg)
അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 130 പേരുടെ മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഉച്ചക്ക് ഒന്നരയോടുകൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ രണ്ട് നവജാത ശിശുക്കളടക്കം പതിനൊന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്.
അതിനിടെ അഹമ്മദാബാദില്‍ വീണു തകര്‍ന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടു. യാത്രക്കാരില്‍ 169 പേരും ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.
രക്ഷാദൗത്യത്തിനായി 270 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അര്‍ധ സൈനിക വിഭാഗവും രക്ഷാദൗത്യത്തില്‍ പങ്കാളികളാകും.
അതേസമയം ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു ഉടന്‍ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. പറന്നുയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
