/kalakaumudi/media/media_files/2025/10/22/jdjsjn-2025-10-22-15-59-45.jpg)
നാസിക്ക് :മഹാരാഷ്ട്രയിൽ നാസിക്കിലെ 62 വർഷം പഴക്കമുള്ള മലയാളി സംഘടനയായ 'ദേവലാലി കേരളീയ സമാജം'2025-ലെ ഓണാഘോഷം വിപുലമായ കലാപരിപാടികളോടുകൂടി ദേവലാലി അയ്യപ്പ ക്ഷേത്ര അങ്കണത്തിൽ വെച്ച് ഒക്ടോബർ 19-ന് നടന്നു.
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്റ് സുരേഷ് കുമാർ മാരാർ ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന പൊതുയോഗ സമ്മേളനത്തിൽ സെക്രട്ടറി കെ.ബി. പത്മനാഭൻ, വൈസ് പ്രസിഡൻറ് വിജയകുമാർ നായർ, മാവേലി ശ്രീജേഷ്, ഖജാൻജി പി.ആർ. മോഹനൻ, അയ്യപ്പ ക്ഷേത്ര സമിതി പ്രസിഡൻറ് ബിജു പിള്ള, സെക്രട്ടറി രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറ് ജയപ്രകാശ് നായർ, ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ് ചെയർമാൻ രവീന്ദ്രൻ നായർ, എൻ.എം.സി.എ. പ്രസിഡൻറ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, മറ്റ് വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.
സമാജം വൈസ് പ്രസിഡൻറ് വിജയകുമാർ നായർ, സെക്രട്ടറി കെ.ബി. പത്മനാഭൻ, ട്രഷറർ പി.ആർ. മോഹനൻ എന്നിവർ പരിപാടിയുടെ എല്ലാ ഘട്ടങ്ങളും ഏകോപിപ്പിച്ചു.
നോർക്ക കെയർ ഇൻഷുറൻസ് അവബോധ ക്യാമ്പയിന്റെ ഭാഗമായി ഫെയ്മ മഹാരാഷ്ട്ര നാസിക് സോൺ കൺവീനർ ജി.കെ. ശശികുമാർ, എൻ.എം.സി.എ. വൈസ് പ്രസിഡൻറ് വിശ്വനാഥൻ പിള്ള എന്നിവർ നോർക്ക ഐഡി കാർഡ് രജിസ്ട്രേഷനിൽ നേതൃത്വം നൽകി.
വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ, മറ്റ് വിവിധ ഇനം മത്സരങ്ങൾ,എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
യോഗത്തിൽ സമാജം ട്രഷറർ പി ആർ മോഹനൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
