ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര വിടവാങ്ങി

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

author-image
Honey V G
New Update
bbnnnn

മുംബൈ : ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര( 89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു വിയോഗം. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച നടൻ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.

തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങൾ ശേഷിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.

തന്റെ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാർത്ത പ്രചരിച്ച വേളയിൽ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.