/kalakaumudi/media/media_files/2025/11/11/ndndjsn-2025-11-11-10-37-35.jpg)
മുംബൈ:ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ മരണ വാർത്ത തള്ളി മകളായ ഇഷ ഡിയോൾ രംഗത്ത്. തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും പിതാവിന്‍റെ ആരോഗ്യനില മെച്ചപെട്ടു വരുകയാണെന്നും അവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകൻ സണ്ണി ഡിയോളും ആവശ്യപ്പെട്ടു.
അതേസമയം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോൾ പറഞ്ഞു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രിലിൽ നേത്രമാറ്റ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയമായിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
