‘ധുരന്ധര്‍’ നടന്‍ നാദീം ഖാന്‍ അറസ്റ്റില്‍ : പത്ത് വര്‍ഷത്തോളം വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതി

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ബന്ധം തുടരുകയും, പിന്നീട് വിവാഹം നടത്താന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു

author-image
Honey V G
New Update
mdndndn

മുംബൈ : ബോളിവുഡ് ചിത്രമായ ‘ധുരന്ധറി'ല്‍ അഭിനയിച്ച നടന്‍ നാദീം ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടുജോലിക്കാരിയെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പരാതിക്കാരിയായ 41 വയസ്സുള്ള സ്ത്രീ നല്‍കിയ മൊഴിയില്‍, വിവാഹ വാഗ്ദാനം നല്‍കി നാദീം ഖാന്‍ 2015 മുതല്‍ തനിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം.

ജോലി സ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലുമായി പലതവണ പീഡനം നടന്നതായും യുവതി പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ബന്ധം തുടരുകയും, പിന്നീട് വിവാഹം നടത്താന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് യുവതി പോലീസിനെ സമീപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ മാൽവാനി പോലീസ് സ്റ്റേഷനില്‍ നാദീം ഖാനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും, ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.