/kalakaumudi/media/media_files/2025/08/04/weofkcnnnn-2025-08-04-11-59-54.jpg)
മുംബൈ:മുംബൈ മലയാളിയും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ നിരഞ്ജ് സെപ്റ്റംബർ 1 ന് വിവാഹിതനാകുന്നു. പ്രശസ്ത മൃദംഗ,തബല വിദ്വാൻ കാട്ടാക്കട മൈക്കിളിൻ്റെയും റിട്ടയേർഡ് സംഗീത അധ്യാപിക സുപ്രഭയുടെ മകളും കോളേജ് അധ്യാപികയുമായ അനീഷ്യയാണ് വധു.
കായംകുളം കൊച്ചുണ്ണി, പ്രതി പൂവൻ കോഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സഹ സംവിധായകനായിരുന്ന നിരഞ്ജ് അടുത്തയിടെ മെഗാ ഹിറ്റ് ആയ മുറ എന്ന ചിത്രത്തിന്റെ ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടർ കൂടി ആയിരുന്നു.ഇപ്പോൾ ഒരുക്കം എന്ന സിനിമയുടെ ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടർ ആയി പ്രവർത്തിക്കുന്നതോടൊപ്പം സ്വന്തമായി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ പണിപ്പുരയിലുമാണ് നിരഞ്ജ്.
അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ തിരുവനന്തപുരം ശംഖുമുഖം ബീച്ച് ഗാർഡനിൽ വെച്ചാണ് വിവാഹം നടക്കുക.
ഒരു കാലത്തു നഗരത്തിലെ കലാ സാംസ്കാരിക രംഗത്തു നിറഞ്ഞു നിന്നിരുന്ന നിരഞ്ജ് നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.പിന്നീട് നാല് നാടങ്ങൾ സംവിധാനം ചെയ്തു.തുടർന്നാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നതും സഹ സംവിധായകനായി മാറുന്നതും. നിരവധി ഷോർട്ട് / ഡോക്യുമെൻ്ററി ഫിലിമുകൾ സംവിധാനം ചെയ്ത നിരഞ്ജിൻ്റെ ദസ്തൂർ എന്ന ഡോക്യുമെൻ്ററി ഫിലിം Idsffk Kerala മുതൽ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇടം നേടി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
നിരഞ്ജിന്റെ അച്ഛൻ രാംദാസ് മേനോൻ താനെയിൽ ആയുർവേദ ഡോക്ടറാണ്. അമ്മ പ്രശസ്ത അഭിഭാഷകയും മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ അഡ്വ.പ്രേമ മേനോൻ ആണ്.മികച്ച ഗായകനായ ഇളയ സഹോദരൻ ശ്രീരഞ്ജ് മേനോൻ യു കെ യിൽ ജോലി ചെയ്തു വരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
