സേവനത്തിന്റെ കരുത്തോടെ സ്വതന്ത്ര മുന്നേറ്റം; താനെ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ശബ്ദമായി ഡോ. കെ. കുമാർ

പാർട്ടി രാഷ്ട്രീയത്തിന്റെ അതിരുകൾ മറികടന്ന്, സേവനത്തിന്റെ വിശ്വാസ്യതയും ജനങ്ങളോടുള്ള ആത്മബന്ധവും ആയുധമാക്കി സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. കെ. കുമാർ താനെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുന്നു. വർഷങ്ങളായുള്ള സാമൂഹ്യ പ്രവർത്തനങ്ങളുടെ കരുത്തോടെ ജനവിധി തേടുന്ന അദ്ദേഹത്തിന്റെ പ്രവേശനം, താനെയിലെ രാഷ്ട്രീയ ചർച്ചകളിൽ ശക്തമായ തരംഗവും പുതുമയുള്ള പ്രതീക്ഷയും സൃഷ്ടിച്ചിരിക്കുകയാണ്

author-image
Honey V G
New Update
bcvnmm

താനെ :താനെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. കെ. കുമാർ രംഗത്തെത്തിയതോടെ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ പ്രതീക്ഷകളാണ് ഉയരുന്നത്.

mnnmsmsm

പാർട്ടി രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്ക് അതീതമായി, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥിയായി ഇതിനോടകം തന്നെ അദ്ദേഹം പൊതുസമൂഹത്തിൽ ശ്രദ്ധേയനായി മാറിക്കഴിഞ്ഞു. 

dmdmdmm

സാമൂഹ്യ സേവന രംഗത്ത് ഇരുപത് വർഷത്തിലേറെയായി നടത്തിയ സജീവ ഇടപെടലുകളും ജനങ്ങളുമായി പുലർത്തുന്ന ആത്മബന്ധവുമാണ് ഡോ. കെ. കുമാറിനെ മറ്റ് സ്ഥാനാർഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ അടിത്തറ. വർഷങ്ങളായി നിർധനർക്കും പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ–ആരോഗ്യ പരിശോധന ക്യാമ്പുകൾ, 15 വർഷമായി ഭാരത് വികാസ് പരിഷത്തിനൊപ്പം ചേർന്ന് നടത്തുന്ന രക്തദാന ക്യാമ്പുകൾ, 500-ലധികം പൗരന്മാർക്ക് സൗജന്യ കണ്ണുതിമിര ശസ്ത്രക്രിയ, സൗജന്യ ആംബുലൻസ് സേവനം, കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനുള്ള ഇടപെടലുകൾ, പ്രധാനമന്ത്രി ജന ആരോഗ്യ യോജനയിലൂടെ ചികിത്സ ലഭിക്കാൻ നൽകിയ മാർഗനിർദേശങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ സേവന മനോഭാവത്തിന്റെ തെളിവുകൾ.

msnenensn

അനാഥരും തെരുവിൽ കഴിയുന്നവരുമായ ആളുകളുടെ അവസാനകർമങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്നതുൾപ്പെടെയുള്ള അപൂർവ സാമൂഹ്യ സേവനങ്ങൾ വരെ അദ്ദേഹത്തിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. 

സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലൂടെയും ഡോ. കെ. കുമാർ താനെയിലെ ജനജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

20 വർഷമായി രണ്ടുലക്ഷത്തിലധികം അംഗങ്ങളുള്ള പ്രോഗ്രസീവ് താനെ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (PTRA)യുടെ സ്ഥാപക പ്രസിഡന്റായും, 40 സൊസൈറ്റികളും 82 കെട്ടിടങ്ങളും ഉൾപ്പെടുന്ന വസന്ത്‌വിഹാർ ഏപെക്സ് സൊസൈറ്റിയുടെ 15 വർഷത്തെ ചെയർമാനായും പ്രവർത്തിച്ച അനുഭവമാണ് അദ്ദേഹത്തിന് ഉള്ളത്.

ഈ സംഘടനാപരമായ പരിചയമാണ് ഭരണപരമായ കാര്യക്ഷമതയ്ക്കുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. സാംസ്‌കാരിക–വിദ്യാഭ്യാസ–കായിക രംഗങ്ങളിലും ഡോ. കെ. കുമാറിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.

ndnsnsnn

താനെയിലെ പ്രാദേശിക കലാപ്രതിഭകൾക്ക് വേദിയൊരുക്കിയ 110-ലധികം സാംസ്‌കാരിക പരിപാടികൾ, സ്ത്രീശാക്തീകരണത്തിനായി ആത്മനിർഭർ മഹിളാ സംഘവുമായി ചേർന്നുള്ള സംരംഭങ്ങൾ, വനിതകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി സംഘടിപ്പിക്കുന്ന ‘റൺ ഫോർ ഫ്രീഡം’ പോലുള്ള പരിപാടികൾ, യുവജനങ്ങൾക്ക് കരിയർ–തൊഴിൽ മാർഗനിർദേശം, വിവിധ കായിക ഇനങ്ങളിൽ പരിശീലന സൗകര്യങ്ങൾ എന്നിവ അദ്ദേഹത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. 

താനെയിലെ വാർഡ്‌ നമ്പർ 5 D യിൽ നിന്നും മത്സരിക്കുന്ന അദ്ദേഹത്തിന് സാമൂഹ്യ ഇടപെടലുകൾക്ക് അംഗീകാരമായി ‘‘താനെ ഗൗരവ് പുരസ്‌കാരം’, ‘കൊറോണ യോദ്ധ’ അടക്കമുള്ള ബഹുമതികളും സാമൂഹ്യ സേവനത്തിലും മാനവ വിഭവശേഷിയിലും ഡോക്ടറേറ്റുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

“ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരം കാണുന്ന ജനപ്രതിനിധിയാകുക” എന്നതാണ് തന്റെ രാഷ്ട്രീയ ദർശനമെന്ന് ഡോ. കെ. കുമാർ പറയുന്നു.

പാർട്ടി ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന ഈ സമീപനമാണ് അദ്ദേഹത്തെ ഒരു വിശ്വാസയോഗ്യമായ സ്വതന്ത്ര സ്ഥാനാർഥിയായി ഉയർത്തുന്നത്.നാളികേരം ചിഹനത്തിൽ മത്സരിക്കുന്ന കൃഷ്ണകുമാർ പാലക്കാട്‌ സ്വദേശിയാണ്‌.

അതേസമയം പ്രദേശത്തെ നല്ലൊരു ശതമാനം മലയാളി വോട്ടുകളും തനിക്ക് വീഴുമെന്ന പ്രതീക്ഷയിലുമാണ് കൃഷ്ണകുമാർ.

മാറ്റത്തിനും വികസനത്തിനുമായി, സത്യസന്ധതയും സേവന മനോഭാവവും ഉള്ള ഒരു പ്രതിനിധിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഡോ. കെ. കുമാർ വോട്ടർമാരെ സമീപിക്കുന്നത്.

mdnsnsmm

ജനങ്ങളുടെ ശബ്ദമായി, ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധിയെ തിരഞ്ഞടുക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.