/kalakaumudi/media/media_files/2025/07/24/yhjjhhjnnj-2025-07-24-07-44-52.jpg)
മുംബൈ:ബോറിവിലി വെസ്റ്റിലെ ഗൊരായിലാണ് മദ്യപിച്ച് ഇരുചക്ര വാഹനം ഓടിച്ചിരുന്ന മൂന്ന് യുവാക്കൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. അപകടത്തിൽ മൂന്ന് പേരുടെയും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഒരു യുവാവ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം മറ്റു രണ്ടു യുവാക്കളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിക്കുകയായിരുന്നു.പ്രദേശവാസികളാണ് പരിക്കേറ്റ മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയത്.മൂവരും മദ്യപിച്ചിരുന്നതായി പോലിസ് അറിയിച്ചു.