/kalakaumudi/media/media_files/2026/01/13/kchkkkj-2026-01-13-16-01-59.jpg)
മുംബൈ: സംസ്ഥാനത്ത് നഗരസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി മൂന്ന് ദിവസം മദ്യനിരോധനം പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ 29 നഗരസഭാ പരിധികളിലാണ് ഈ മദ്യനിരോധനം ബാധകമാകുന്നത്. മുംബൈ, താനെ, പൂനെ, നവി മുംബൈ, നാസിക്, നാഗ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഈ പ്രദേശങ്ങളിലാണ് നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനുവരി 13-ന് വൈകിട്ട് മുതൽ ജനുവരി 16-ന് രാവിലെ വരെ മദ്യവിൽപ്പനയും മദ്യസേവനവും പൂർണമായി നിരോധിക്കും.
മദ്യനിരോധന ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
