ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി മലയാളി യുവാക്കൾക്കായി പ്രബന്ധമത്സരം

പ്രബന്ധം ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷകളിൽ എഴുതാം. സ്വന്തം കൈപ്പടയിൽ മൂന്നു പേജിൽ കവിയാൻ പാടില്ല(450 - 650 വാക്കുകൾ).ഓരോ മത്സരാർത്ഥിയും ഒരു പ്രബന്ധം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പ്രബന്ധവും പ്രായതെളിവും 2025 ഡിസംബർ 25-നകം സമാജം ഓഫീസിൽ എത്തിയിരിക്കണം

author-image
Honey V G
New Update
mdndndn

മുംബൈ: ഈ വർഷത്തെ ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി മുംബൈ, താനെ, നവി മുംബൈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി യുവാക്കളിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

ഡിസംബർ 25-നു നിലവിലുള്ള പ്രായപ്രകാരം 18 വയസ് പൂര്‍ത്തിയായവർക്കും 30 വയസ് കവിയാത്തവർക്കും പങ്കെടുക്കാം.

ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു പ്രായതെളിവ് പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം

പ്രബന്ധം ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷകളിൽ എഴുതാം.

സ്വന്തം കൈപ്പടയിൽ മൂന്നു പേജിൽ കവിയാൻ പാടില്ല(450 - 650 വാക്കുകൾ).ഓരോ മത്സരാർത്ഥിയും ഒരു പ്രബന്ധം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. പ്രബന്ധവും പ്രായതെളിവും 2025 ഡിസംബർ 25-നകം സമാജം ഓഫീസിൽ എത്തിയിരിക്കണം.

പ്രവേശനങ്ങൾ തപാൽ, ഇ-മെയിൽ,വാട്സ്ആപ്പ് നേരിട്ടുള്ള കൈമാറ്റം എന്നീ മാർഗങ്ങളിൽ സ്വീകരിക്കും.

സമർപ്പിച്ച പ്രബന്ധം ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നത് മത്സരാർത്ഥികൾ ഉറപ്പാക്കണം.

പ്രഥമ സമ്മാന ജേതാവിനെ ദേശീയ യുവജന ദിന പരിപാടിയിൽ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കും.

വിഷയം: സംശുദ്ധ ഭക്ഷണത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം

സമർപ്പിക്കേണ്ട വിലാസം:

The Bombay Keraleeya Samaj 16-A, Kerala Bhavanam K. A. Subramaniam Road Matunga (E), Mumbai – 400 019

വിശദ വിവരങ്ങൾക്ക്: 8369349828(Whatsapp) 24012366, 24024280