/kalakaumudi/media/media_files/2026/02/07/mdndndnn-2026-02-07-08-02-54.jpg)
താനെ : താനെ ശ്രീനഗറിലെ ശബരിഗിരി ശ്രീ അയ്യപ്പ ടെമ്പിൾ കമ്മിറ്റിയും ഇഷ (ISHA) നേത്ര ചികിത്സാലയവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്യാമ്പ് ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ അയ്യപ്പ ടെമ്പിൾ പരിസരത്താണ് നടക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സമഗ്രമായ നേത്ര പരിശോധന സൗജന്യമായി നടത്തപ്പെടും.
പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർ ചികിത്സ ആവശ്യമായി വരുന്നവർക്ക് ഇഷ ഹോസ്പിറ്റലിൽ എത്തി ചികിത്സ സ്വീകരിക്കുന്നതിനായി ആശുപത്രി അധികൃതർ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തുന്നതായിരിക്കും.
മുതിർന്ന പൗരന്മാർക്ക് ആവശ്യമായ സാഹചര്യങ്ങളിൽ ലേസർ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടാതെ മഹാത്മാ ജ്യോതിബാ ഫുലെ ഉൾപ്പെടെയുള്ള വിവിധ സർക്കാർ ആരോഗ്യ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സഹായവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ മെഡിക്ലെയിം ഇൻഷുറൻസ് പോളിസികൾക്കും കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിന് പുറമെ ശബരിഗിരി അയ്യപ്പ ടെമ്പിൾ കമ്മിറ്റി അംഗങ്ങൾക്കും ഭക്തർക്കും പ്രത്യേക ഇളവുകളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകുന്നതാണ്.
ഈ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്നും,ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ശബരിഗിരി അയ്യപ്പ ടെമ്പിൾ കമ്മിറ്റി അഭ്യർത്ഥിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
