/kalakaumudi/media/media_files/2025/11/05/vbnmmm-2025-11-05-07-34-26.jpg)
മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അംഗ സംഘടനകളുടെ സഹകരണത്തോടെ കേരളപ്പിറവി ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് നായർ നാസിക്കിൽ തെങ്ങിൻ തൈ നട്ട് സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/05/vvmmmm-2025-11-05-07-36-26.jpg)
കേരളത്തിന്റെ പൈതൃകത്തെയും പച്ചപ്പിനെയും ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് “ഒരു തൈ നടാം നാളെയ്ക്കായി” എന്ന സന്ദേശവുമായി വിവിധ സോണുകളിലായി പരിപാടികൾ സംഘടിപ്പിച്ചത്.
നാസിക് സോൺ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്ലേ സ്കൂളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ഫെയ്മ നാസിക് സോണൽ കൺവീനർ ജി.കെ. ശശികുമാർ, സ്റ്റേറ്റ് കമ്മിറ്റി അംഗം വിനീത പിള്ള, രാധാകൃഷ്ണൻ പിള്ള, വിശ്വനാഥൻ പിള്ള, കെ.പി.എസ്. നായർ, വിനോജി ചെറിയാൻ, കെ.ജി. രാധാകൃഷ്ണൻ, കെ. സദാശിവൻ എന്നിവർ പ്രസംഗിച്ചു. മഹിളാസമാജം സെക്രട്ടറി ഡോ. സ്മിത നായർ, സുനിത സോമൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫെയ്മ സീനിയർ സിറ്റിസൺ ചെയർമാൻ രവീന്ദ്രൻ നായർ, ജോയിന്റ് ട്രഷറർ പ്രദീപ് മേനോൻ, രാജൻ നായർ, സുനിത ആർ. നായർ എന്നിവർ ചേർന്ന് നാസിക്കിൽ കേരളപ്പിറവി ആഘോഷിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/05/vjknnmb-2025-11-05-07-36-50.jpg)
ദേവലാലി കേരളീയ സമാജം
ദേവലാലി കേരളീയ സമാജം ഫെയ്മയോടൊപ്പം ചേർന്ന് തെങ്ങ് നടീൽ നടത്തി. സമാജം പ്രസിഡൻറ് സുരേഷ് കുമാർ മാരാർ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ മേനോൻ, ഷാജു അയ്യപ്പൻ, സരോജിനി അയ്യപ്പൻ, വിന എസ്. കുമാർ, അജിത ഷിബു തുടങ്ങിയവർ പങ്കെടുത്തു.
മറാത്തവാഡ സോൺ
ലാത്തൂർ ജില്ലയിൽ നടന്ന ചടങ്ങിന് സോണൽ ചെയർമാൻ ജോയ് പൈനേടത്ത്, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള, ജിമ്മി ജോൺ, ബിനു ജേക്കബ്, ജിജോ ജോൺ, സിസ് സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി. ജാൽന ജില്ലയിൽ ഗോപകുമാർ മുല്ലശ്ശേരിൽ, നരേന്ദ്രൻ നായർ എന്നിവർ നേതൃത്വം വഹിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/11/05/bhnmmm-2025-11-05-07-37-18.jpg)
നന്ദൂർബാർ, അമരാവതി, പൂനെ സോണുകൾ
നന്ദൂർബാറിൽ ഷാജി വർഗീസ് ചെയർമാനായി തെങ്ങ് നടീൽ നടന്നു. അമരാവതിയിൽ ദിവാകരൻ മുല്ലനേഴി, ബിജി ഷാജി എന്നിവർ നേതൃത്വം നൽകി. പൂനെ സോൺ നേതൃത്വത്തിൽ സാംഗ്ലിയിൽ നടന്ന ചടങ്ങിൽ ഫെയ്മ വൈസ് പ്രസിഡൻറ് സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ഷൈജു വി.എ., പുരുഷോത്തമൻ പി.ടി., ഷിബു പാപ്പച്ചൻ, പ്രതാപൻ പണിക്കർ എന്നിവർ പങ്കെടുത്തു.
മുംബൈ സോൺ
മുംബൈയിൽ ഫെയ്മ സംസ്ഥാന വൈസ് പ്രസിഡൻറ് അനു ബി. നായർ തെങ്ങിൻ തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമീപം ഷീല ദിനേശ് പിള്ള, ദിനേശ് ബാബു പിള്ള എന്നിവർ പങ്കെടുത്തു. പാൽഘർ ജില്ലയിൽ ശ്രീ അയ്യപ്പ സേവാസമിതി പ്രസിഡൻറ് മണി കെ., സെക്രട്ടറി അനിൽകുമാർ കെ.കെ., യുവജനവേദി സെക്രട്ടറി യാഷ്മ അനിൽകുമാർ, മായാദേവി എന്നിവർ നേതൃത്വം നൽകി. വസായിയിൽ ക്യാപ്റ്റൻ സത്യൻ, ഷീല സത്യൻ എന്നിവർ തെങ്ങ് നടീൽ പരിപാടി സംഘടിപ്പിച്ചു. കേരളീയ ഐക്യത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്, ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സംസ്ഥാനവ്യാപക പരിപാടികൾ, മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തെ പച്ചപ്പിന്റെയും പൈതൃകബോധത്തിന്റെയും പാതയിലേക്ക് നയിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
