/kalakaumudi/media/media_files/2025/10/24/bvnnmm-2025-10-24-07-57-46.jpg)
മുംബൈ : വയലാർ രാമവർമ്മയുടെ വസതിയായ രാഘവപറമ്പിലെ നാലുകെട്ടിൽ ഒക്ടോബർ 27 ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര മലയാളികൾ സ്മരണാജ്ഞലി അർപ്പിക്കുമെന്ന് ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ജയപ്രകാശ് നായർ അറിയിച്ചു.
ഫെയ്മ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് അശോകൻ പി.പി (ജനറൽ സെക്രട്ടറി), അനു ബി നായർ (വൈസ് പ്രസിഡൻ്റ്), രാധാകൃഷ്ണപിള്ള (ജോയിൻ്റ് സെക്രട്ടറി) സുമി ജെൻട്രി (ജോയിൻ്റ് സെക്രട്ടറി), ശിവപ്രസാദ് കെ നായർ ( ചെയർമാൻ മുംബൈ സോൺ), ദീപൻ രാഘവൻ ( വൈസ് ചെയർമാൻ അമരാവതി സോൺ),മായാദേവി ( കമ്മിറ്റിയംഗം മുംബൈ സോൺ) എന്നിവർ നേതൃത്വം നൽകും.
വയലാർ രാമവർമ്മയുടെ ഓർമ്മകൾക്ക് 50 വർഷം തികയുന്നതിനോടനുബന്ധിച്ച് നടക്കുന്ന വയലാർ സ്മൃതിവർഷം 2025 ഒക്ടോബർ 27 മുതൽ 2026 ഒക്ടോബർ 27 വരെ നടക്കുന്ന പരിപാടികളുടെ ഭാഗമായി 2025 ഒക്ടോബർ 27 ന് വയലാര്‍ രാമവർമ്മയുടെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന പുഷ്പാർച്ചനയിൽ പങ്കെടുത്ത് സ്‌മരണാർത്ഥം നടക്കുന്ന ഗാനാജ്ഞലിയിൽ കവിത, ഗാനം അർപ്പിക്കും.
വയലാർ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന വയലാർ കൃതികളടങ്ങിയ ഗാനാജ്ഞലിയിൽ ഗാനങ്ങൾ, കവിതകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ സംഘടന പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ജയപ്രകാശ് നായർ പറഞ്ഞു.
മുൻകൂട്ടി പേര് നൽകിയവർക്ക് മാത്രമേ ഗാനം ആലപിക്കാൻ വയലാർ രാമവർമ്മ സ്മാരക സമിതി അനുവദിക്കുകയുള്ളൂ
അന്നേ ദിവസം ഒക്ടോബർ 27 ന് സ്മരാണജ്ഞലി അർപ്പിച്ചു കൊണ്ട് രാവിലെ 8.00 മുതൽ സർഗ്ഗവേദിയുടെ വാട്സപ്പ് ഗ്രൂപ്പിൽ വയലാർ കൃതികൾ ആലപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് രാധാകൃഷ്ണ പിള്ള ( 99230 44577), മോഹൻ മൂസ്സത് (86000 97859), രോഷ്നി അനിൽകുമാർ (97655 65630
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
