വി എസിന്റെ വിയോഗത്തിൽ ഫെയ്മ മഹാരാഷ്ട്ര ആദരാഞ്ജലികൾ അർപ്പിച്ചു

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ്. അച്യുതാനന്ദൻ അതുല്യനീതിയുടെയും സാമൂഹ്യതിന്മക്കെതിരായ പോരാട്ടത്തിന്റെയും ജനാധിപത്യ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നുവെന്ന്പ്രമേയത്തിൽ രേഖപ്പെടുത്തി.

author-image
Honey V G
New Update
banansn

മുംബൈ:മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ മലയാളികളുടെ അനുശോചനയോഗം ഓൺലൈനായി ജൂലൈ 25-ന് വൈകിട്ട് 8 മണിക്ക് നടന്നു.

ഫെയ്മ മഹാരാഷ്ട്ര പ്രസിഡൻ്റ് കെ.എം. മോഹൻ യോഗത്തിന് അധ്യക്ഷനായി. അനുശോചന പ്രമേയം ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ ടി.ജി അവതരിപ്പിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ്. അച്യുതാനന്ദൻ അതുല്യനീതിയുടെയും സാമൂഹ്യതിന്മക്കെതിരായ പോരാട്ടത്തിന്റെയും ജനാധിപത്യ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നുവെന്ന്പ്രമേയത്തിൽ രേഖപ്പെടുത്തി.

ജയപ്രകാശ് നായർ, പി പി അശോകൻ, അനു ബി. നായർ, സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രവീന്ദ്രൻ നായർ, ശശിധരൻ നായർ, ശിവപ്രസാദ് കെ. നായർ, ഉണ്ണി വി ജോർജ്, ക്യാപ്റ്റൻ സത്യൻ, ബോബി സുലക്ഷണ, ദാമോദരൻ, ഗീത ദാമോദരൻ, രോഷ്നി അനിൽകുമാർ, മായാദേവി, ഗിരിജ നായർ, ലത നായർ ഷീല, സുജ എൻ കെ തുടങ്ങിയ ഫെയ്മ ഭാരവാഹികളും അംഗങ്ങളും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ജൂലൈ 22-ന് ഫെയ്മ മഹാരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായരും ജനറൽ സെക്രട്ടറി പി.പി. അശോകനും തിരുവനന്തപുരം സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ നടന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ പൊതുദർശനത്തിൽ പങ്കെടുക്കുകയും ഫെയ്മ മഹാരാഷ്ട്രയുടെ ആദരസൂചകമായി ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു.