/kalakaumudi/media/media_files/2025/09/05/hdjsns-2025-09-05-07-29-51.jpg)
മുംബൈ:ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്,ഫെയ്മ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽബോഡി യോഗം മുൻ പ്രസിഡണ്ട് കെ എം മോഹൻ അധ്യക്ഷതയിൽ 2025 ആഗസ്റ്റ് 29 ന് നടക്കുകയുണ്ടായി.
ഫെയ്മ ദേശീയ വർക്കിംഗ് പ്രസിഡണ്ട് കെ. വി. വി. മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി നാഷണൽ കമ്മിറ്റി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടി ജി സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. മഹാരാഷ്ട്ര സംഘടനാ റിപ്പോർട്ട് പി പി അശോകൻ അവതരിപ്പിച്ചു.
ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചുകൊണ്ട് ജയപ്രകാശ് നായർ സംസാരിച്ചു. മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ ഫെയ്മയിൽ അംഗത്വമെടുത്ത സംഘടനകളുടെ പ്രാതിനിധ്യത്തിൽ മുംബൈ, കൊങ്കൺ, പൂനെ, മറാത്തവാഡ, നാസിക്, നാഗ്പൂർ, അമരാവതി എന്നീ സോൺ കമ്മിറ്റി ഭാരവാഹികളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
ഏഴ് സോൺ അംഗ സംഘടനകളുടെ കമ്മിറ്റിയിലെ ഭാരവാഹികൾ പങ്കെടുത്ത സംസ്ഥാന ജനറൽ ബോഡിയുടെ തീരുമാനപ്രകാരം ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ഭാരവാഹികളായി അഡ്വവൈസറി ചെയർമാൻ ടി.പി വിജയൻ, വൈസ് ചെയർമാൻമാരായി പി.വി ഭാസ്കരൻ, ബാബുസേഠ് ടയർവാലാ, വി.എ ഖാദർഹാജി, കെ.എസ് വൽസൻ, രവീന്ദ്രൻ നായർ എന്നിവരും സംസ്ഥാനകമ്മിറ്റി പ്രസിഡൻ്റ് ജയപ്രകാശ് എ നായർ, വൈസ് പ്രസിഡൻ്റുമാരായി ടി.ജി സുരേഷ്കുമാർ, അനു ബി നായർ, കബീർ അഹമ്മദ്. ജനറൽ സെക്രട്ടറി പി.പി അശോകൻ , ജോ : സെക്രട്ടറിമാരായി സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, കെ.എസ് സജീവ്, രാജീവ് പണിക്കർ , ഖജാൻജിയായി ഉണ്ണി വി ജോർജ്ജ്, ജോ: ഖജാൻജിയായി പ്രദീപ് മേനോൻ. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി കെ.എം മോഹൻ ( മുൻ സംസ്ഥാന പ്രസിഡന്റ് ) കെ.എസ് വൽസൻ (കൊങ്കൺ സോണൽ ചെയർമാൻ),കെ.എൻ രതീഷ് (കൊങ്കൺ സോണൽ കൺവീനർ), വിഷ്ണു ഷിബു, ഗോപകുമാർ എ , സുലോചന ബാബു ( കൊങ്കൺ), ശിവപ്രസാദ് കെ നായർ (മുംബൈ സോണൽ ചെയർമാൻ),ബൈജു സാൽവിൻ (മുംബൈ സോണൽ കൺവീനർ) ബോബി സുലക്ഷണ, രോഷ്നി അനിൽകുമാർ , രഞ്ജിനി നായർ ( മുംബൈ സോൺ),ഷാജി വർഗ്ഗീസ് ( നാസിക് സോണൽ ചെയർമാൻ),ജി കെ ശശികുമാർ (നാസിക് സോണൽ കൺവീനർ). അനൂപ് പുഷ്‌പാംഗദൻ , ജിതേഷ് പൈലി, വിനീത പിള്ള , ( നാസിക് സോൺ), ജോർജ്ജ് തോമസ് ( പൂനെ സോണൽ ചെയർമാൻ),ഷൈജു വി.എ. ( പൂനെ സോണൽ കൺവീനർ), ഗിരീഷ് സ്വാമി, മിനി സോമരാജ്, സുമ നായർ, ആനന്ദൻ ആചാരി ( പൂനെ സോൺ), ജോയി പൈനാടത്ത് ( മറാത്തവാടാ സോണൽ ചെയർമാൻ), റഹ്മത്ത് മൊയ്തീൻ ( മറാത്തവാടാ സോണൽ കൺവീനർ), ഗോപകുമാർ മുല്ലശ്ശേരിൽ,പ്രിയ സിസ്, ചിത്ര പൊതുവാൾ ( മറാത്തവാഡ), അനിൽ മാത്യൂ ( നാഗ്പൂർ സോണൽ ചെയർമാൻ), രവി മാധവൻ (നാഗ്പൂർ കൺവീനർ ) ഗോപിനാഥൻ ബി നായർ, ജോർജ്കുട്ടി ലൂക്കോസ് , സാബു തോമസ്, മിനി അനിൽ ( നാഗ്പൂർ സോൺ), ശ്രീകുമാർ ( അമരാവതി സോണൽ ചെയർമാൻ ) ദിവാകരൻ മുല്ലനേഴി ( അമരാവതി സോണൽ കൺവീനർ) ദീപൻ രാഘവൻ, ആൻ്റണി പി.ജെ, ശശി കേലോത്ത് , ബിജി ഷാജി, രാജു ജോൺ, ജനാർദ്ദനൻ U നായർ, ഷൈൻ പാലാമൂട്ടിൽ ( അമരാവതി സോൺ) എന്നിവരെ തെരഞ്ഞെടുത്തു.
സുമി ജെൻട്രി യോഗത്തിന് കൃതജ്ഞത പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
