ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫെയ്മയുടെ ഈ സംരംഭത്തിന് പിന്തുണയുമായി ഇന്ത്യയിലാദ്യമായി കേരളത്തിലെ MG യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന U3A പ്രോഗ്രാം സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് ലഭ്യമായിരിക്കും. ഈ വേദിയിൽ സീനിയർ സിറ്റിസൺ അംഗങ്ങളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാന ഉദ്ദേശം.

author-image
Honey V G
New Update
qwefoocvk

പൂണെ :ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു 36 ജില്ലകളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന അംഗങ്ങൾക്ക് പല രീതിയിലുള്ള അവഗണന നേരിടുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവർക്കായി ഒരു വേദി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

 ഫെയ്മയുടെ ഈ സംരംഭത്തിന് പിന്തുണയുമായി ഇന്ത്യയിലാദ്യമായി കേരളത്തിലെ MG യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന U3A പ്രോഗ്രാം സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് ലഭ്യമായിരിക്കും. ഈ വേദിയിൽ സീനിയർ സിറ്റിസൺ അംഗങ്ങളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാന ഉദ്ദേശം.

ഇതോടനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ വിവിധ ക്ഷേമപദ്ധതികൾ തയ്യാറാക്കുവാൻ രൂപീകരിച്ച ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്ബ് ഭാരവാഹികൾ : ചെയർമാൻ - രവിന്ദ്രൻ നായർ (നാസിക്) ചീഫ് കോർഡിനേറ്റർ - രമേഷ് അമ്പലപ്പുഴ (പൂണെ), വൈസ് ചെയർപേഴ്സൺമാരായി കെ.എസ്. വൽസൻ (കൊങ്കൺ സോൺ), ബിജിലി ഭരതൻ (മുംബൈ സോൺ), സുമ നായർ (പൂണെ സോൺ), കെ.എം. ജോസഫ് (ഔറംഗബാദ് സോൺ), ശശിധരൻ നായർ (നാസിക് സോൺ), വൈ. ഗീവർഗ്ഗീസ് (നാഗ്പൂർ സോൺ), ശ്രീകുമാർ (അമരാവതി സോൺ) കോർഡിനേറ്റർമാരായി എസ്. മോഹനൻ നായർ (മുംബൈ സോൺ), വേണു അമ്പലപ്പുഴ (പൂണെ സോൺ), ബാബുകുട്ടി എ ജോൺ (നാസിക് സോൺ), ജോയി പൈനാടത്ത് (ഔറംഗബാദ് സോൺ), ഓ.കെ സുരേഷ് (കൊങ്കൺ സോൺ) , മേരി തോമസ് (നാഗ്പൂർ സോൺ), ശശി കെലോത്ത് (അമരാവതി സോൺ). കമ്മിറ്റി അംഗങ്ങളായി രമണി നായർ, രാധാകൃഷ്ണൻ, പി.അശോകൻ, രത്ന ചന്ദ്രൻ, സലിം താജ്, എൻ.ഡി. ജോർജ്ജ്, ഈശോ മാത്യൂ, ദിലിപ്കുമാർ, ഗീവർഗ്ഗീസ്, വിജയ് കെ. നായർ, അനിൽകുമാർ പിള്ള, കൃഷ്ണൻകുട്ടി പി. നായർ, ഗിരിജാ നായർ, പി. വിജയകുമാരൻ വൈദ്യർ, വേണുഗോപാൽ മേനോൻ, ഗോപാലകൃഷ്ണൻ അയ്യർ, രവി. ടി, ഗോപാലകൃഷ്ണൻ ടി.ആർ., ബാബു.എൻ കുട്ടപ്പൻ, പി.കെ. ചന്ദ്രമോഹൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡൻ്റ് ജയപ്രകാശ് നായർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ടി.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രവർത്തനരൂപരേഖ ജനറൽ സെക്രട്ടറി പി പി അശോകൻ അവതരിപ്പിച്ചു.ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡൻ്റ് ഉണ്ണി വി ജോർജ്ജ് ആശംസ പ്രസംഗം നടത്തി. ഖജാൻജി അനു ബി നായർ നന്ദി പറഞ്ഞു.

Mumbai City