/kalakaumudi/media/media_files/2025/07/03/cd-srrrhjj-2025-07-03-20-10-05.jpg)
പൂണെ:നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ് ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഭൈവരനാലയിലുള്ള മിഹിർ അപാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ ഹഡപ്സർ എൻ.എസ്.എസ്. ഓഫീസിൽ നടക്കും. ക്യാമ്പിൽ നോർക്കാ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നതായിരിക്കും.
മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികൾക്ക്, കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ എന്നിവയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുവാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷന്റെ (ഫെയ്മ മഹാരാഷ്ട്ര) നേതൃത്വത്തിൽ, മേഖലാതലത്തിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചേർന്ന് സമാന ക്യാമ്പുകൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൻ ക്ലബ് ചീഫ് കോഡിനേറ്റർ രമേഷ് അമ്പലപ്പുഴ 9422012128, ഫെയ്മ മഹാരാഷ്ട്ര യൂത്ത് പ്രസിഡന്റ് അരുൺ കൃഷ്ണ 9972457774, പൂന കോഡിനേറ്റർ റെജി ജോർജ് 9604870835, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ് ഉണ്ണി വി ജോർജ് 9422267277 സെക്രട്ടറി ബാലൻ പണിക്കർ 9322265976