ഫെയ്മ വനിതാവേദി സംഘടിപ്പിക്കുന്ന സെമിനാർ ജൂലായ് 5 ന്:ഡോ.അശ്വനി ബാബുരാജ് ക്ലാസെടുക്കും

ഓരോ സ്ത്രീയും അവരുടെ മനസ്സിനെയും ശരീരത്തെയും മനസ്സിലാക്കുന്നതിനുള്ള വഴികാട്ടിയായി സെമിനാർ മാറുമെന്നും എല്ലാ വനിതകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പത്ര കുറിപ്പിലൂടെ അറിയിച്ചു.

author-image
Honey V G
New Update
aqwocnvotd

മുംബൈ :ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തുന്ന പ്രതിമാസ സെമിനാർ ജൂലായ് 5 ന് ഓൺലൈനായി നടത്തപ്പെടുന്നു.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ “Age, Hormones & Emotions” എന്ന വിഷയത്തിൽ പ്രസിദ്ധ ആരോഗ്യ വിദഗ്ദ്ധയായ ഡോ. അശ്വിനി ബാബുരാജാണ് (MBBS,DGO -Aster MIMS Kozhikode ) ക്ലാസെടുക്കുക.

സ്ത്രീകൾക്കിടയിൽ സാധാരണയായി കാണപ്പെടുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, അവയുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ സ്വാധീനം, വിവിധ കാലഘട്ടങ്ങളിലെ മാനസിക പ്രതിബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി അവതരിപ്പിക്കുന്നതായിരിക്കും.

ഡോ.ഹന്ന ഗീവർ ( MBBS,ADMO. Railway Hospital Pune ) മോഡറേറ്റർ ആയിരിക്കും. അതേസമയം മനോഭാവ വ്യതിയാനങ്ങൾ, ക്ഷീണം, അലോസരം – ഇതെല്ലാം എന്തുകൊണ്ടാണ് സംഭവിക്കുന്നു എന്ന സംശയങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം കണ്ടെത്താനുള്ള ഒരവസരം കൂടിയായിരിക്കും ഈ സെമിനാർ എന്ന് ഭാരവാഹികൾ പറഞ്ഞു.

ഓരോ സ്ത്രീയും അവരുടെ മനസ്സിനെയും ശരീരത്തെയും മനസ്സിലാക്കുന്നതിനുള്ള വഴികാട്ടിയായി സെമിനാർ മാറുമെന്നും എല്ലാ വനിതകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പത്ര കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

അനു ബി നായർ (പ്രസിഡൻ്റ് ) Ph: 99675 05976 സുമി ജെൻട്രി (സെക്രട്ടറി) Ph: 97698 54563 ഗീത സുരേഷ് (ട്രഷറർ) Ph :94238 72587