12 വർഷങ്ങൾക്ക് ശേഷം നീതി: മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്

ജീവപര്യന്തം തടവും കൂടാതെ 5,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

author-image
Honey V G
New Update
mdndndn

താനെ : മഹാരാഷ്ട്രയിലെ കല്യാണ്‍ സെഷൻസ് കോടതി, 12 വർഷം പഴക്കമുള്ള ഒരു കൊലക്കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഒൻപത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ സുനിൽ സദാശിവ് പട്ടേഡെയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

2013 മാർച്ചിൽ കല്യാണിലെ രാംബാഗ് പ്രദേശത്തെ സ്വാനന്ദ കോളനിയിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്.

രാത്രി കുടുംബാംഗങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾപ്രതി വീട്ടിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പ്രതിയുടെ മകൻ ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഭാര്യ മീനയ്ക്കും മറ്റ് കുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിൽ, ഭാര്യയെക്കുറിച്ചുള്ള സംശയമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കോടതിയിൽ അറിയിച്ചു.

സാക്ഷി കളെയും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി, കുറ്റം സംശയാതീതമായി തെളിഞ്ഞതായി വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 5,000 രൂപ പിഴയും കോടതി വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.