FCB ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ഡിസംബർ 22 ന്

സൺ സ്റ്റാർ സ്ട്രൈക്കേഴ്സ്,എൻസിടി മുംബൈ, മുഗൾ റസിഡൻസി, മുംബൈ മാഫിയ,എന്നീ 4 ടീമുകളാണ് മത്സരിക്കുന്നത്.

author-image
Honey V G
New Update
msmsnsnn

മുംബൈ : FCB ക്രിക്കറ്റ് പ്രീമിയർ ലീഗ് 2025 സീസൺ 2 മുംബൈ പോലീസ് ജിംഖാന മറൈൻ ലൈനിൽ വച്ച് ഡിസംബർ 22 ന് നടത്തപ്പെടുന്നു.

അന്നേ ദിവസം രാവിലെ 9 മണിക്ക് സീസൺ 2 ആരംഭിക്കും.മുംബൈ ഫോർട്ട് പരിസര പ്രദേശത്തുള്ള ഒരുപറ്റം മലയാളി യുവാക്കൾ ചേർന്ന് രൂപം നൽകിയ ക്ലബ്ബാണ് FCB.

FCB ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധസേവനങ്ങളും ഇഫ്താർ വിരുന്നുകളും സംഘടിപ്പിക്കുവാറുണ്ട്.

ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൺ സ്റ്റാർ സ്ട്രൈക്കേഴ്സ്,എൻസിടി മുംബൈ, മുഗൾ റസിഡൻസി, മുംബൈ മാഫിയ,എന്നീ 4 ടീമുകളാണ് മത്സരിക്കുന്നത്.