/kalakaumudi/media/media_files/2025/08/13/kekddkdm-2025-08-13-10-18-55.jpg)
നവിമുംബൈ:ന്യൂ ബോംബെ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഓഗസ്റ്റ് 24 നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെ കോപ്പർ ഖൈർണയിൽ സെക്ടർ 15 ൽ ഉള്ള ന്യൂബോംബെ കൾച്ചറൽ സെൻ്ററിലാണ് മേള നടക്കുക.
രുചിയും ആരോഗ്യവും ഒന്നിച്ച് എന്ന സന്ദേശവുമായി കേരളത്തിൻ്റെ തനതായ രീതിയിൽ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് വനിതാ വിഭാഗം വീണ്ടും ഭക്ഷ്യ മേളക്ക് ഒരുങ്ങുന്നത്.
ഭക്ഷ്യവിഭവങ്ങള്‍ കാണാനും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിക്കൂട്ടുകളുകൾ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനും മേളയില്‍ അവസര മൊരുക്കുമെന്ന് ഭക്ഷ്യ മേളയുടെ പ്രതിനിധികള്‍ അറിയിച്ചു.
കപ്പ മീൻ കറി,കേരള സ്റ്റൈൽ ബിരിയാണി, അപ്പം, പായസം തുടങ്ങിയ കേരളീയ രീതിയിലുള്ള പല വിഭവങ്ങൾ ഭക്ഷ്യ മേളയിൽ ലഭ്യമാകും