മുംബൈ ഭാണ്ഡുപ്പിൽ ബെസ്റ്റ് ബസ് അപകടം: നാലുപേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്

ബസ് ഡ്രൈവറുടെ അശ്രദ്ധയോ സാങ്കേതിക തകരാറുകളോ കാരണമാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

author-image
Honey V G
New Update
nchnmmm

മുംബൈ : മുംബൈയിലെ ഭാണ്ഡുപ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ഗുരുതരമായ അപകടത്തിൽ നാലുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാത്രി 10.05 ഓടെ ഭാണ്ഡുപ് വെസ്റ്റിലെ തിരക്കേറിയ സ്റ്റേഷൻ റോഡിലാണ് അപകടം സംഭവിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, പിന്നോട്ടേക്ക് നീങ്ങുകയായിരുന്ന ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST) ബസ് നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോയവരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

എന്നാൽ നാലുപേർ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് ഒൻപത് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബസ് ഡ്രൈവറുടെ അശ്രദ്ധയോ സാങ്കേതിക തകരാറുകളോ കാരണമാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.