/kalakaumudi/media/media_files/2025/07/26/jajsjdnsn-2025-07-26-12-05-49.jpg)
മുംബൈ:നായ്ഗാവിലെ നവ്കർ സിറ്റിയിലാണ് ഈ ദാരുണ സംഭവം ബുധനാഴ്ച്ച നടന്നത്.ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയിൽ നിന്നും അബദ്ധത്തിൽ താഴെ വീണ് നാലുവയസുകാരി മരിക്കുകയായിരുന്നു.
അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്.രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അമ്മയും മകളും പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അമ്മ ഫ്ലാറ്റിന്റെ വാതിൽ ലോക്ക് ചെയ്യുന്നതിനിടെ അൻവിക മുതിർന്നവരുടെ ഷൂ ഇട്ട് നടക്കുന്നത് വീഡിയോയിൽ കാണാം.ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ മകളെ ഷൂറാക്കിന്റെ മുകളിൽ ഇരുത്തിച്ചു വാതിൽ അടച്ച് ശേഷം അമ്മ ഷൂ ഇടുന്നതിനിടെ കുഞ്ഞ് ജനൽപ്പടിയിൽ കയറി നിൽക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.
ഉടൻ തന്നെ അൻവികയെ അമ്മയും അയൽക്കാരും ചേർന്ന് വസായ് വെസ്റ്റിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അമ്മയുടെ അശ്രദ്ധ മൂലമാണ് സംഭവം നടന്നതെന്ന് മനസ്സിലാക്കിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഈ ദാരുണ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.