/kalakaumudi/media/media_files/2026/02/07/kdjdjdmm-2026-02-07-20-39-01.jpg)
റായ്ഗഡ് : തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിന്ന് കണ്ടെത്തി സീൽ ആശ്രമത്തിൽ പുനരധിവസിപ്പിച്ച 200-ലധികം പേരാണ് ഇന്ന് അവരുടെ ഭരണഘടനാപരമായ അവകാശമായ വോട്ടവകാശം റായ്ഗഡ് ജില്ലാ പരിഷത്ത് തിരെഞ്ഞെടുപ്പിൽ വിനിയോഗിച്ചത്.
തിരിച്ചറിയലോ സാമൂഹിക അംഗീകാരമോ ഇല്ലാതെ ഒരുകാലത്ത് തെരുവുകളിൽ ജീവിക്കേണ്ടിവന്നവരാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ സമതുല്യ പൗരന്മാരായി വോട്ടിംഗ് ബൂത്തുകളിൽ എത്തിയത്.
/filters:format(webp)/kalakaumudi/media/media_files/2026/02/07/mfmddmdmm-2026-02-07-20-45-03.jpg)
ഈ സംഭവത്തിന് തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്നതിലപ്പുറം ആഴത്തിലുള്ള സാമൂഹിക പ്രാധാന്യമുണ്ട്. തെരുവുകളിൽ നിന്നുള്ള ജീവിതത്തിൽ നിന്ന് ആത്മാഭിമാനത്തോടെയും തിരിച്ചറിയലോടെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന പൗരന്മാരിലേക്കുള്ള ഈ യാത്ര, പുനരധിവാസത്തിന്റെ യഥാർത്ഥ വിജയമാണ് സൂചിപ്പിക്കുന്നത്
/filters:format(webp)/kalakaumudi/media/media_files/2026/02/07/jdjddmm-2026-02-07-20-46-17.jpg)
“വോട്ട് ചെയ്യുക എന്നത് ഒരു അവകാശം മാത്രമല്ല; ഒരു വ്യക്തിയെ പൂർണ പൗരനായി സമൂഹം അംഗീകരിക്കുന്നതിന്റെ അടയാളമാണ്.ഈ സന്തോഷ നിമിഷം ആഘോഷിക്കുമ്പോൾ തന്നെ, തിരിച്ചറിയലോ പ്രതീക്ഷയോ ഇല്ലാതെ ഇന്നും നമ്മുടെ തെരുവുകളിൽ കഴിയുന്ന അനേകം സ്ത്രീപുരുഷന്മാരെ നമ്മൾ മറക്കരുത്.അവരെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ്"സീൽ ആശ്രമത്തിന്റെ സ്ഥാപകൻ പാസ്റ്റർ കെ. എം. ഫിലിപ്പ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
