ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും തിരുവപ്പന മഹോത്സവവും

ഡിസംബർ 28 ന് കണ്ഠകർണ്ണന്റെ വിശ്വരൂപദർശനം, തുരുവപ്പന,കുട്ടിച്ചാത്തന്റെ വിശ്വരൂപദർശനം, മണത്തണ ഭഗവതിയുടേയും വസുരിമാലഭഗവതിയുടേയും കൂടിയാട്ടം, ഊട്ടു സദ്യ, എന്നിവ നടക്കും.

author-image
Honey V G
New Update
nenddnndn

താനെ : താനെയിലെ പ്രശസ്ത മുത്തപ്പൻ ക്ഷേത്രമായ ഗണേഷ്പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുരയുടെ പ്രതിഷ്‌ഠാ വാർഷികവും തിരുവപ്പന മഹോത്സവവും ഡിസംബർ 27, 28 തീയതികളിൽ നടത്തപ്പെടുന്നു.

ഡിസംബർ 27 രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

തുടർന്ന് സദ്ഗുരു നിത്യാനന്ദ സ്വാമികളുടെ സമാധിയിൽ മഹാപൂജ, വാർഷിക പ്രതിഷ്‌ഠാ പുജ,ഉത്സവകൊടിയേറ്റം, ശ്രീ മുത്തപ്പൻ മലയിറക്കൽ, അന്നദാനം, ഗുളികൻ വെള്ളാട്ടം, ശ്രീ മുത്തപ്പൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം, കണ്ഠകർണ്ണൻ വെള്ളാട്ടം, കളിക്കപ്പാട്ടും മുതകലശം വരവും വസൂരിമാല ഭഗവതി തമ്പുരാട്ടിയുടെ തോറ്റം ഗുളികൻ വിശ്വരൂപദർശനം എന്നിവ ഉണ്ടായിരിക്കും.

ഡിസംബർ 28 ന് കണ്ഠകർണ്ണന്റെ വിശ്വരൂപദർശനം, തുരുവപ്പന,കുട്ടിച്ചാത്തന്റെ വിശ്വരൂപദർശനം, മണത്തണ ഭഗവതിയുടേയും വസുരിമാലഭഗവതിയുടേയും കൂടിയാട്ടം, ഊട്ടു സദ്യ, എന്നിവ നടക്കും.

മനോഹരമായ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എല്ലാ വർഷവും ഈ ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തി ചേരാറുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Mob.:9764133747/9421575404/9820565182