പാൽഘറിൽ വ്യവസായ മേഖലയിൽ വാതക ചോർച്ച:നാല് മരണം, രണ്ട് പേരുടെ നില ഗുരുതരം

ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, അവരിൽ നാലുപേരും വൈകുന്നേരം 6.15 ഓടെ മരിച്ചു," അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
ndnsnn

പാൽഘർ:മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂർ-ബോയ്സർ വ്യവസായ മേഖലയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള ബോയ്സറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്‌ലി ഫാർമയിലാണ് ഉച്ചകഴിഞ്ഞ് അപകടം സംഭവിച്ചത്.

കമ്പനിയിൽ നിന്നും ചോർന്ന നൈട്രജൻ വാതകം ശ്വസിച്ചാണ് നാല് തൊഴിലാളികളും മരിച്ചത്, രണ്ട് പേരുടെ നില ഗുരുതരമാണ്.

jsjsnssnm

ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിൽ നിന്ന് നൈട്രജൻ വാതകം ചോർന്നതായും അത് അവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിച്ചതായും പാൽഘർ ജില്ലാ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. 

മരിച്ചവർ കൽപേഷ് റൗത്ത്, ബംഗാലി താക്കൂർ, ധീരജ് പ്രജാപതി, കമലേഷ് യാദവ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. "ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, അവരിൽ നാലുപേരും വൈകുന്നേരം 6.15 ഓടെ മരിച്ചു," അദ്ദേഹം പറഞ്ഞു.

അതേസമയം റോഹൻ ഷിൻഡെ, നിലേഷ് ഹദൽ എന്നീ രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു,"അവർ ചികിത്സയിലാണ്.സാക്ഷികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു' പാൽഘർ പോലീസ് പറഞ്ഞു.