/kalakaumudi/media/media_files/2025/06/25/aeidicifknk-2025-06-25-21-09-52.jpg)
മുംബൈ:2025ലെ സത്യജിത് റേ ഫിലിംസൊസൈറ്റി, ഗോൾഡൻ പെൻ ബുക്സ് അവാർഡ്, മികച്ച നോവലിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം മുംബൈ മലയാളിയും എഴുത്തുകാരിയുമായ ഗീത നെന്മിനിയുടെ പരിണതി എന്ന നോവലിനു ലഭിച്ചു.
ജൂൺ1ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം തൈക്കാട്ഗണേശം ഹാളിൽ വെച്ചു നടന്ന ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷചടങ്ങിൽ നോവലിസ്റ്റ് ഡോക്ടർ ജോർജ് ഓണക്കൂറാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്.
സംവിധായകൻ സജിൻ ലാലിന്റ അദ്ധ്യക്ഷതയിൽ നടന്ന വാർഷികാഘോഷപരിപാടിയുടെ ഉദ്ഘാടനം വിഖ്യാതസംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് നിർവഹിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവരും ജി.എസ് വിജയൻ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ സംവിധായകൻ ബാലു കിരിയത്ത്, കെ. പി. സുധീര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.