ഈ വർഷത്തെ ഗ്രാമരത്നം പുരസ്കാരം ഉദയകുമാറിന്

ദീർഘകാലത്തെ പത്രപ്രവർത്തിലൂടെ നേടിയ കഴിവും സ്വാധീനവും പൊതുജന സേവനത്തിന്ന് ഉപയോഗിച്ച് സത്യസന്ധമായി സാമൂഹ്യ പ്രവർത്തനം നടത്തുന്നത് പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് സമിതി പ്രസിഡണ്ട് അഡ്വ: പത്മാ ദിവാകർ അറിയിച്ചു

author-image
Honey V G
New Update
ndndndn

മുംബൈ: ബോംബെ മലയാളി സമിതി മലാഡിൻ്റെ നാലാമത്തെ ‘ഗ്രാമരത്നം’ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകൻ കെ. വി ഉദയകുമാറിന് നൽകി ആദരിച്ചു.

ദീർഘകാലത്തെ പത്രപ്രവർത്തിലൂടെ നേടിയ കഴിവും സ്വാധീനവും പൊതുജന സേവനത്തിന്ന് ഉപയോഗിച്ച് സത്യസന്ധമായി സാമൂഹ്യ പ്രവർത്തനം നടത്തുന്നത് പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് സമിതി പ്രസിഡണ്ട് അഡ്വ: പത്മാ ദിവാകർ അറിയിച്ചു.

ഇപ്പോൾ മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോസ്റ്റാർ ബിസിനസ്സ് എന്ന പ്രശസ്ത ഇംഗ്ലീഷ് മാസികയുടെ എഡിറ്ററാണ് ഉദയകുമാർ.

പത്രപ്രവർത്തന രംഗത്ത് മികച്ച സേവനം നൽകി വരുന്നവരെ പരിഗണിച്ച് അന്തരിച്ച ഗ്രാമരത്നം പത്രാധിപരും പ്രസാധകനുമായിരുന്ന മുഹമ്മദ് സയ്ദിൻ്റെ സമരണാർത്ഥമാണ് ബോംബെ മലയാളി സമിതി മലാഡ് പതിനൊന്നായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം നൽകി വരുന്നത്.