/kalakaumudi/media/media_files/2025/09/04/jndndn-2025-09-04-21-21-35.jpg)
മുംബൈ:ശ്രീനാരായണ ഗുരുവിന്റെ 171 ആംമത് ജയന്തിയും ഓണാഘോഷവും എസ്സ്.എൻ.ഡി.പി.യോഗം വസായ് ശാഖ,വനിതാസംഘം യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച്ച,സെപ്റ്റംബർ 7 ന് രാവിലെ 8.30 മണിമുതൽ ശാഖയുടെ ഗുരുമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു.
ഗുരുപൂജ,ഹവനം,വിളക്കുപൂജ ശേഷം 11 മണിമുതൽ പ്രഭാഷകൻ ജയരാജ് ഭാരതി (ശ്രീനാരായണ ഗുരുകുലം,വർക്കല,കേരളം) നടത്തുന്ന ആത്മീയ പ്രഭാഷണം.
തുടർന്ന് ചതയ സദ്യ. ഉച്ചയ്ക്ക് രണ്ടര മണിമുതൽ വിവിധതരം കലാപരിപാടികൾ അരങ്ങേറുന്നതാണെന്ന് ശാഖ സെക്രട്ടറി രമേശ് കാട്ടുങ്ങൽ 9869556656 അറിയിച്ചു.