/kalakaumudi/media/media_files/2025/09/02/jdjdndm-2025-09-02-07-45-01.jpg)
നവിമുംബയ്:ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടേയും ഗുരുദേവഗിരി കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാമത് ജയന്തിയാഘോഷം സെപ്റ്റംബർ 7 ഞായറാഴ്ച ഗുരുദേവഗിരിയിൽ നടക്കും.
ആഘോഷ പരിപാടികളിൽ പ്രശസ്ത സിനിമാ- സീരിയൽ താരം മാലാപാർവതി മുഖ്യാതിഥിയായിരിക്കും.
ഞായറാഴ്ച പുലർച്ചെ 5 ന് നിർമാല്യം, 5. 30 ന് ഗണപതി ഹോമം, 8 ന് ഗുരുപൂജ,10 മുതൽ ഗുരു ഭാഗവത പാരായണം 3 മുതൽ 6 വരെ കലാപരിപാടികൾ 6 മുതൽ 7.15 വരെ വിളക്കുപൂജ, ഗുരുപൂജ, ദീപാരാധന.
7.30 മുതൽ പൊതുസമ്മേളനം. സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രൻ, വി.എൻ. അനിൽകുമാർ, പി.പി. കമലാനന്ദൻ, എൻ.എസ്. രാജൻ, വി.കെ. പവിത്രൻ, സുമാ പ്രകാശ്, വിജയാ രഘുനാഥ്, കെ. ഷൺമുഖൻ എന്നിവർ പ്രസംഗിക്കും.
വി.പി. പ്രദീപ്കുമാർ സ്വാഗതവും, സുനിൽകുമാർ നന്ദിയും പറയും. സമ്മേളനത്തിൽ മെറിറ്റ് അവാർഡ് വിതരണം, ആദരിക്കൽ എന്നിവ നടക്കും. 8.45 മുതൽ ചതയ സദ്യ (മഹാപ്രസാദം) കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ : 9224299438, 98205 09073, 7304085880