/kalakaumudi/media/media_files/2025/10/10/kdjdjsk-2025-10-10-12-25-34.jpg)
നവിമുംബയ്: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഗുരുദർശന പഠന കളരിയായ ഗുരു സരണി ഒക്ടോബർ 11 ശനിയാഴ്ച്ച വൈകിട്ട് 5.30 മുതൽ ഗുരുദേവഗിരി അന്തർദ്ദേശീയ പഠന കേന്ദ്രത്തിലെ ലൈബ്രറി ഹാളിൽ നടക്കും.
ഏ.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. സിന്ധുരവിയാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്.ശോഭനാ ബാലൻ ദൈവദശകം ആലപിക്കും. റോബി ശശിധരൻ സ്വാഗതവും സുജാതാ പ്രസാദ്, വിജയമ്മ ശശിധരൻ എന്നിവർ
പ്രഭാഷണവും പറയും. തുടർന്ന് ഗുരു മേധം, വിനോദവും വിജ്ഞാനവും, ഇന്ദിരാ ശശിധരൻ , ഉഷാസോമൻ, രാജമ്മ ഗോപിനാഥ്, പ്രമീളാ നരേന്ദ്രൻ, രാധികാ ഗിരീഷ് എന്നിവർ ഗുരുദേവ കൃതികൾ ആലപിക്കും.
അനുരാധാ ശശികുമാർ നയിക്കുന്ന കുസൃതി ചോദ്യങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്നും എല്ലാവരും പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു. ഫോൺ: 9224299438