ഗുരുദേവഗിരിയിൽ ശനിയാഴ്ച ഗുരുസരണി

സമിതി സാംസ്കാരിക വിഭാഗം ജോയിൻ്റ് കൺവീനർ ബിജിലി ഭരതൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഷീജ പ്രദീപ് വിശ്വ പ്രാർഥനയായ ദൈവദശകം ആലപിക്കും. മൃദുല അജയകുമാർ എൻ്റെ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും

author-image
Honey V G
New Update
akwkdofkgkf

നവിമുംബയ്:ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ഗുരുസരണി എന്ന ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന പഠനകളരി നടക്കും.

സമിതി സാംസ്കാരിക വിഭാഗം ജോയിൻ്റ് കൺവീനർ ബിജിലി ഭരതൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഷീജ പ്രദീപ് വിശ്വ പ്രാർഥനയായ ദൈവദശകം ആലപിക്കും. മൃദുല അജയകുമാർ എൻ്റെ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. രാധികാ ഗിരീഷ്, ഷീബ രതീഷ് എന്നിവർ ഗുരു മേധം - ചോദ്യോത്തരം അവതരിപ്പിക്കും.

ശ്രീജാ ബാബുരാജ്, പ്രവീണ സുരേഷ്, ഷീബ സുനിൽ, വിജയമ്മ ശശിധരൻ എന്നിവർ ഗുരുകൃതികളും ഉഷാസോമൻ ഗദ്യപ്രാർഥനയും ആലപിക്കും. സുജാത പ്രസാദ് സ്വാഗതം പറയും. രാധാ സുരേഷ് പരിപാടിയുടെ അവതരണം നിർവഹിക്കും. റോബി ശശിധരൻ നന്ദി പറയും.

പതിനൊന്നു മാസമായി നടക്കുന്ന ഗുരു സരണിയുടെ ഒന്നാമത് വാർഷികം ആഗസ്റ്റിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു.