ഗുരുദേവ ജയന്തി ആഘോഷം

ഗുരുപൂജയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും 10 മണിമുതൽ സാംസ്‌കാരിക സമ്മേളനം

author-image
Honey V G
New Update
ndndndn

താനെ:ശ്രീനാരായണ ഗുരുവിന്റെ 171 ആംമത് ജയന്തി എസ്സ്.എൻ.ഡി.പി.യോഗം ഡോംബിവലി ശാഖ,വനിതാസംഘം യുണിറ്റ്,യൂത്ത് മൂവ് മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച്ച,സെപ്റ്റംബർ 07 ന് രാവിലെ 10 മണിമുതൽ കുംബർപാടയിലെ മോഡൽ ഇംഗ്ലീഷ് സ്കൂൾ, തുഞ്ചൻ സ്മാരക ഹാളിൽ വെച്ച് ശാഖായോഗം പ്രസിഡന്റ് കെ.സജീവിന്റെ അദ്ധ്യക്ഷതയിൽ ആഘോഷിക്കപ്പെടുന്നു.

രാവിലെ 8.30 ന് ഗുരുപൂജയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും 10 മണിമുതൽ സാംസ്‌കാരിക സമ്മേളനം.സ്വാഗതം ശാഖാ സെക്രട്ടറി കെ കെ മധുസൂദനൻ നടത്തും

ഡോ:സുരേഷ്‌കുമാർ മധുസൂദനൻ (ചെയർമാൻ & മാനേജിങ് ഡയറക്ടർ സീഗൾ ഇൻറ്റർനാഷണൽ ഗ്രൂപ്പ് & ഡയറക്ടർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) മുഖ്യാതിഥിയും,ഇ.പി.വാസു. പ്രസിഡന്റ് കേരളീയ സമാജം ഡോംബിവലി,സഞ്ജയ് പൗഷേ. ചെയർമാൻ ട്രാൻസ്‌പോർട്, കല്യാൺ-ഡോംബിവലി മുനിസിപ്പൽ കോർപറേഷൻ,വികാസ് ഗജാനൻ മഹാത്രേ. കോർപൊറേറ്റർ,പവൻ പാട്ടീൽ. സാമൂഹ്യ പ്രവർത്തകൻ,എം.ബിജുകുമാർ.മുംബൈ താനെ യൂണിയൻ പ്രസിഡന്റ്,ബിനു സുരേന്ദ്രൻ. യൂണിയൻ സെക്രട്ടറി,സുമ രഞ്ജിത്ത്. വനിതാസംഘം യൂണിയൻ പ്രസിഡന്റ്,ശോഭന വാസുദേവൻ. വനിതാസംഘം യൂണിയൻ സെക്രട്ടറി,ബിന്ദു രവീന്ദ്രൻ.കമ്മിറ്റി മെമ്പർ വനിതാസംഘം യൂണിയൻ,സിന്ധു വിജയകുമാർ പ്രസിഡന്റ് വനിതാസംഘം യുണിറ്റ്,ഇഷ കാർത്തികേയൻ സെക്രട്ടറി വനിതാസംഘം യുണിറ്റ്,സുമേഷ് സുരേഷ് പ്രസിഡന്റ് യൂത്ത് മൂവ്മെന്റ്,ഐശ്വര്യ ശിവദാസൻ സെക്രട്ടറി യൂത്ത് മൂവ്മെന്റ് എന്നിവർ വിശിഷ്ഠ അതിഥികൾ,

ഉച്ചയ്ക്ക് ചതയ സദ്യയ്ക്ക് ശേഷം കലാപരിപാടികൾ അരങ്ങേറും,ഒന്നാം ക്ലാസ്സ്മുതൽ പത്താം ക്ലാസ് വരെ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ അംഗങ്ങളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.ശാഖാ വൈസ് പ്രസിഡന്റ് കെ.വി.ദാസപ്പൻ നന്ദി പ്രകാശിപ്പിക്കും

പ്രോഗ്രാം കമ്മിറ്റി കൺവീനറായി പി.എസ്.സുരേഷ് ബാബു പ്രവർത്തിക്കുമെന്ന് ശാഖായോഗം സെക്രട്ടറി കെ.കെ.മധുസൂദനൻ 9930722243 അറിയിച്ചു