/kalakaumudi/media/media_files/2026/01/23/ggklmnm-2026-01-23-13-24-45.jpg)
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 25 -മത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിൻ്റെ രജതജൂബിലി ആഘോഷവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ , ചെയർമാൻ എൻ. മോഹൻദാസ് , ജനറൽ സെക്രട്ടറി ഒ . കെ. പ്രസാദ് എന്നിവർ അറിയിച്ചു.
ജനു. 30 നു രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ എന്നിവയ്‌ക്കുശേഷം 7 .30 നു പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.
തുടർന്ന് പറനിറക്കൽ ചടങ്ങ് ആരംഭിക്കും. 10 .30 നു ഉച്ചപൂജ . ഒന്ന് മുതൽ മഹാപ്രസാദം. 2 മുതൽ സ്വാമി ഗുരുപ്രസാദ് നടത്തുന്ന പ്രഭാഷണം. 2 .30 മുതൽ സമിതിയുടെ ഒന്ന് മുതൽ 30 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ.
7 .30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന `ഗുരുദേവ മാഹാത്മ്യം' കഥകളി. 9 മുതൽ മഹാപ്രസാദം. 31 നു ശനിയാഴ്ചയാണ് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം.
ഗണപതി ഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11 നു കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. 2 .30 മുതൽ സമിതിയുടെ 31 മുതൽ 39 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 5 മുതൽ ശ്രീനാരായണ മന്ദിരസമിതി കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം "നിഴലുകൾക്ക് നിറഭേദമോ?" തുടർന്ന് ആദം തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം `അതിജീവനക്കാറ്റ് ' . 7 .30 മുതൽ ഭഗവതി സേവ. 9 നു മഹാപ്രസാദം.
അവസാന ദിവസമായ ഫെബ്രു. ഒന്നിനു ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 .30 നു ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിനായി വയ്ക്കും.ശിവഗിരി ആശ്രമത്തിൽനിന്നും എത്തുന്ന സന്യാസിമാരാണ് ദന്തം പുറത്തെടുത്ത് ദർശനത്തിനു വയ്ക്കുന്നതും തുടർന്നുള്ള പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നതും.
10 മുതൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാഗസ്വരം, ചെണ്ടമേളം , ശിങ്കാരിമേളം, താലമേന്തിയ വനിതകൾ എന്നിവയുടെ അകമ്പടിയോടെ പുഷ്‌പാലംകൃത രഥത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും.
തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ [മഹാപ്രസാദം]. ഒരുമണി മുതൽ തീർത്ഥാടന മഹാസമ്മേളനം.
സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ മുഖ്യാതിഥിയായിരിക്കും.
മന്ദാതായ് മാത്രേ എം. എൽ. എ, നവി മുംബൈ പോലീസ് കമ്മീഷണർ മിലിന്ദ് ബരാംഭേ ഐ. പി. എസ്, മുൻ എം.പി. രാഹുൽ ഷെവാലെ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ് . ചന്ദ്രബാബു , ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, ട്രഷറാർ വി. വി. ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
വൈകീട്ട് ഗുരുപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം തായമ്പക. തുടർന്ന് മഹാ പ്രസാദം. ഫോൺ: 7304085880, 9820165311, 9892045445
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
