ഗുരുദേവഗിരിയിൽ വിശേഷാൽ പൂജകൾ

എല്ലാ ത്രയോദശി ദിവസവും പ്രദോഷപൂജ, ആയില്യം നാളിൽ വിശേഷാൽ രാഹുപൂജ, എല്ലാ വ്യാഴാഴ്ചയും ഗുരുമന്ദിരത്തിൽ നെയ്‌വിളക്ക് അർച്ചന, ഞായറാഴ്ചകളിൽ സംഗീത ഭജന, ചതയം നാളിൽ വിശേഷാൽ ഗുരുപൂജ, പ്രഭാഷണം, അന്നദാനം എന്നിവയും നടന്നുവരുന്നു.

author-image
Honey V G
New Update
mdmdndn

നവിമുംബൈ:മണ്ഡല കാലത്തോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിലും ഗുരുദേവ ക്ഷേത്രത്തിലും വിശേഷാൽ പൂജകൾ നടന്നുവരുന്നു.

രാവിലെ ഗണപതി ഹോമം , ഗുരുപൂജ, ശിവക്ഷേത്രത്തിൽ അഭിഷേകം, അർച്ചന, തുടർന്നു കേരളീയ ക്ഷേത്രാചാരപ്രകാരമുള്ള വിശേഷാൽ പൂജകളും , ഹോമങ്ങളും. എല്ലാ ദിവസവും പിതൃബലിയും തിലഹവനവും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.

എല്ലാ ത്രയോദശി ദിവസവും പ്രദോഷപൂജ, ആയില്യം നാളിൽ വിശേഷാൽ രാഹുപൂജ, എല്ലാ വ്യാഴാഴ്ചയും ഗുരുമന്ദിരത്തിൽ നെയ്‌വിളക്ക് അർച്ചന, ഞായറാഴ്ചകളിൽ സംഗീത ഭജന, ചതയം നാളിൽ വിശേഷാൽ ഗുരുപൂജ, പ്രഭാഷണം, അന്നദാനം എന്നിവയും നടന്നുവരുന്നു.

വിവരങ്ങൾക്ക് 7304085880 , 9820165311 , 9892045445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.